കോട്ടയം: എൻ.എസ്.എസിനെ ഉപദേശിക്കാനോ വിമർശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ശബരിമല യുവതി പ്രവേശന കാര്യത് തിൽ കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സർക്കാർ മുന്നോട്ടു പോവുകയാണ് ചെയ്തത്. തിടുക്കം കാണിക്കരുതെന്നും സാവകാശ ഹരജി നൽകി പുനഃപരിശോധന ഹരജിയുടെ തീരുമാനം വരുന്നതു വരെ നടപടികൾ തൽക്കാലത്തേക്ക് നിർത്തി വെക്കണമെന്നും എൻ.എസ്.എസ് അഭ്യർഥിച്ചതാണ്. മറിച്ചാണെങ്കിൽ വിശ്വാസികളുടെ ഒപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോടിയേരിയുമായും മുഖ്യമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും ആരെയും ഭയപ്പെടുത്താൻ എൻ.എസ്.എസിന് ഉദ്ദേശ്യമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സംസ്ഥാന സർക്കാറിനോട് ആരംഭം മുതൽ സൗഹൃദ നിലപാടാണ് സ്വീകരിച്ചത്. അനാവശ്യമായി ഏതെങ്കിലും വിഷയത്തിൽ എൻ.എസ്.എസ് ഇടപെടുകയോ വിലപേശുകയോ ചെയ്തിട്ടില്ലെന്നും സുകുമാരൻ നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.