ഷംസീറിനെതിരെ നിലപാട്​ കടുപ്പിച്ച്​ എൻ.എസ്​.എസ്​; ഇന്ന്​ വിശ്വാസ സംരക്ഷണ ദിനാചരണം

ച​ങ്ങ​നാ​ശ്ശേ​രി: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ, ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തി​നെ​തി​രാ​യ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ എ​ൻ.​എ​സ്.​എ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച വി​ശ്വാ​സ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും സെ​ക്ര​ട്ട​റി​മാ​ർ​ക്കും എ​ൻ.​എ​സ്.​എ​സ്​ അ​യ​ച്ചി​ട്ടു​ണ്ട്.

ഷം​സീ​ർ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എ​ൻ.​എ​സ്.​എ​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​തി​നെ നി​സ്സാ​ര​വ​ത്ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച എ​ല്ലാ സ​മു​ദാ​യാം​ഗ​ങ്ങ​ളും രാ​വി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ങ​ളി​ൽ പോ​യി വ​ഴി​പാ​ട് ന​ട​ത്ത​ണ​മെ​ന്നും എ​ന്നാ​ൽ, പ്ര​കോ​പ​ന​പ​ര​വും മ​ത​വി​ദ്വേ​ഷ​ജ​ന​ക​വു​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​ക​രു​തെ​ന്നും ക​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

‘ന​മ്മു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി ഭ​ഗ​വാ​നെ സം​ബ​ന്ധി​ച്ച് സ്പീ​ക്ക​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം ന​മ്മെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്. ഗ​ണ​പ​തി എ​ന്ന​ത് കെ​ട്ടു​ക​ഥ​യാ​ണെ​ന്നും ശാ​സ്ത്രീ​യ​മാ​യ ഒ​ന്ന​ല്ല എ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​മാ​ണ് അ​തി​നി​ട​യാ​ക്കി​യ​ത്. പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​തി​ൽ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ന​മ്മ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, അ​തി​നെ നി​സ്സാ​ര​വ​ത്​​ക​രി​ച്ചു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്ന്​ കു​റി​പ്പി​ൽ പ​റ​യു​ന്നു. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ഷം​സീ​റി​ന്‍റെ വി​വാ​ദ പ്ര​സം​ഗം. ശാ​സ്ത്ര​ത്തി​ന്‍റെ സ്ഥാ​ന​ത്ത് മി​ത്തു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന്​ പ​റ​യു​ന്ന​തി​നി​ടെ​യാ​ണ്​ ഹി​ന്ദു ദൈ​വ​ങ്ങ​ളെ​ പ​രാ​മ​ർ​ശി​ച്ച​ത്.

Tags:    
News Summary - NSS toughens its stance against Shamsir; Today is Faith Protection Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.