തിരുവല്ല: വനിതദിനത്തിൽ വിദ്യാർഥിനികൾക്കുമുമ്പിൽ നഗ്നതപ്രദർശനം നടത്തിയ മധ്യവയസ്കനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മാന്നാർ വലിയകുളങ്ങര മംഗലത്ത് പടീറ്റതിൽ സതീശനെയാണ് (48) തിരുവല്ല പൊലീസിൽ ഏൽപിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ തുകലശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മൂന്ന് വിദ്യാർഥിനികൾക്ക് മുമ്പിലാണ് ബൈക്കിലെത്തിയ സതീശൻ മോശമായി പെരുമാറിയത്. പെൺകുട്ടികൾ ബഹളംവെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പുലിയൂർ പാലച്ചുവട് ജങ്ഷനിൽ സ്റ്റുഡിയോ നടത്തുന്ന ആളാണ് സതീശനെന്ന് പൊലീസ് പറഞ്ഞു. സമാനസംഭവത്തിൽ ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.