കരുനാഗപ്പള്ളി: 12കാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 60കാരന് രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അഭിലാഷ് ഭവനത്തിൽ രാമൻ ആനന്ദനെ (60)യാണ് കരുനാഗപ്പള്ളി അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്.
കുട്ടി സ്കൂളിൽ പോകുന്ന വഴിക്കായിരുന്നു അതിക്രമം. ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. വിവരം വീട്ടിൽ പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി കൂടുതൽ തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. ശാസ്താംകോട്ട പൊലീസ് ഇൻസ്പെക്ടറായിരുന്ന ജെ. രാകേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.