തിരുവനന്തപുരം: ശമ്പളവർധന ഉൾപ്പെടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറയും (യു.എൻ.െഎ) ഇന്ത്യന്‍ നഴ്സസ് അസോസിയേഷെൻറയും (െഎ.എൻ.എ) നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടക്കുന്ന സമരം 10ാം ദിവസത്തിലേക്ക്. ജൂൺ 28ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബാണ് നിരാഹാരം ആരംഭിച്ചത്.
ആറുദിവസം പിന്നിട്ടപ്പോള്‍ ശാരീരിക അസ്വാസ്ഥ്യം കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ മൂന്നിനു നിരാഹാരസമരം ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് സംസ്ഥാന ജോയൻറ് സെക്രട്ടറി സനല്‍ സെബാസ്റ്റ്യന്‍ ഏറ്റെടുത്തു.
ഇൗമാസം നാലിന് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗംചേര്‍ന്ന് സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പള വർധന അസോസിയേഷന് ചര്‍ച്ച ചെയ്തിരുന്നു. അന്തിമതീരുമാനം ഇൗമാസം 10നായിരിക്കും എന്നറിയിച്ചതിനാല്‍ നിരാഹാരസമരവും കണ്ണൂരിലെ നഴ്സുമാരുടെ പണിമുടക്കുമായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് മുന്നോട്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.