തിരുവനന്തപുരം: പ്രതിഷേധത്തിെൻറ ശുഭ്രസാഗരവും അവകാശ നിഷേധത്തിനെതിരെയുള്ള താക്കീതുമായി നഴ്സുമാരുടെ സെക്രേട്ടറിയറ്റ് വളയൽ സമരം. യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ േനതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന സമരം നഴ്സുമാരുടെ സംഘടിത ശക്തിയുടെ വിളംബരവുമായി. സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെ ചൂഷണം അവസാനിപ്പിക്കുക, വേതനം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നാണ് നഴ്സുമാർ സെക്രേട്ടറിയറ്റിലേക്ക് പ്രകടനമായെത്തിയത്. ആശുപത്രികളിൽ രോഗികളെ പരിചരിക്കാനുള്ള നഴ്സുമാരെ ഒഴിവാക്കി ഡ്യൂട്ടിയില്ലാത്തവരും മറ്റു ഷിഫ്റ്റുകാരുമാണ് സമരത്തിൽ അണിനിരന്നത്. മിനിറ്റുകൾക്കുള്ളിൽ സമരഗേറ്റിന് മുൻവശം നിറഞ്ഞുകവിഞ്ഞതോടെ പിന്നാലെയെത്തിയവർ മുന്നോട്ടുനീങ്ങി റോഡിൽ ഇരുപ്പുറപ്പിച്ചു.
സമരക്കാരെ നേരിടുന്നതിന് ജലപീരങ്കിയും കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നെങ്കിലും സമാധാനപരമായിരുന്നു പ്രതിഷേധം. അതേസമയം, സമരത്തെ തുടർന്ന് രണ്ട് മണിക്കൂറോളും സെക്രേട്ടറിയറ്റും പരിസരവും സ്തംഭിച്ചു. വ്യാപാരി സമരവുമായി ബന്ധപ്പെട്ട് ഹോട്ടലുകളും കടകളും അടഞ്ഞുകിടന്നതിനാൽ സമരക്കാർക്കുള്ള വെള്ളവും മറ്റും സംഘാടകർ തന്നെ ക്രമീകരിച്ചിരുന്നു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നഴ്സുമാരെ വഞ്ചിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് യു.എൻ.എ ഭാരവാഹി എം.വി. സുധീപ് ആരോപിച്ചു. നഴ്സുമാർ ആരുടെയും ഒൗദാര്യമല്ല ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എൻ.എ പ്രസിഡൻറ് ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സിബി മുകേഷ്, സുജൻപാലൻ എന്നിവർ പെങ്കടുത്തു. എല്ലാ ജില്ലകളിൽനിന്ന് പ്രതിനിധികളെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.