കൊച്ചി: നഴ്സുമാരുടെ സമരം സംബന്ധിച്ച് ഹൈകോടതിയില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ച ഫലം കണ്ടില്ല. മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുന്ന സാഹചര്യം ഉണ്ടായില്ല. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാട് ചർച്ചയിൽ പെങ്കടുത്ത യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികൾ ഉന്നയിച്ചപ്പോൾ മാനേജ്മെൻറ് അതിന് വഴങ്ങിയില്ല. സർക്കാറാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച തീരുമാനമെടുേക്കണ്ടതെന്ന നിലപാടാണ് മാനേജ്മെൻറ് സ്വീകരിച്ചത്. സ്വകാര്യ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് നടപ്പാക്കണമെന്ന യു.എന്‍.എയുടെ ആവശ്യത്തിലാണ് ഹൈകോടതി നിര്‍ദേശ പ്രകാരം മധ്യസ്ഥ ചര്‍ച്ച നടത്തിയത്.
അതേസമയം, സമരരംഗത്തുള്ള ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ചര്ച്ചക്കില്ലാത്തതിനാല് അന്തിമ തീരുമാനമെടുക്കാനാവില്ലെന്ന് മീഡിയേഷൻ കമ്മിറ്റി ഹൈകോടതിയിൽ റിപ്പോര്‍ട്ട് നല്കി. ചർച്ച പരാജയമായിരുന്നെന്ന് യു.എൻ.എ പ്രതിനിധി ജാസ്മിൻ ഷാ പിന്നീട് മാധ്യമങ്ങേളാട് പറഞ്ഞു. വേതന വർധന കാര്യത്തില്‍ മാനേജ്മെൻറുകള്‍ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതാണ് ചർച്ച പരാജയപ്പെടാൻ ഇടയാക്കിയത്. ജില്ല കേന്ദ്രങ്ങളിലുൾപ്പെടെ സമരം ശക്തമാക്കുമെന്നും വ്യാഴാഴ്ച കൂട്ട അവധിയെടുക്കുമെന്നും യു.എൻ.എ അറിയിച്ചു. മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്ക് കയറുകയുള്ളൂ.
എന്നാൽ, അത്യാഹിത വിഭാഗവും അവശ്യസേവനങ്ങളും സമരം മൂലം തടസ്സപ്പെടില്ലെന്നും യു.എൻ.എ അറിയിച്ചു. എന്നാല്‍, ചര്‍ച്ച പരാജയമല്ലെന്നും മീഡിയേഷന് മറ്റ് നഴ്സ് അസോസിയേഷനെ പങ്കെടുപ്പിക്കാനായില്ലെന്നുമായിരുന്നു ആശുപത്രി മാനേജ്മെൻറ് പ്രതിനിധി ഹുസൈൻ കോയ തങ്ങൾ പറഞ്ഞത്. സര്‍ക്കാര്‍തല ചര്‍ച്ചയിലൂടെ മാത്രമേ വേതനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും സര്‍ക്കാറാണെന്ന് മാനേജ്മെൻറ് പ്രതിനിധി പറഞ്ഞു. മധ്യസ്ഥ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ വ്യാഴാഴ്ച സർക്കാറുമായി നടക്കാനിരിക്കുന്ന ചർച്ചയിലാണ് പ്രതീക്ഷ. 17,200 രൂപ അടിസ്ഥാന ശമ്പളമായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമുണ്ടായെങ്കിലും സുപ്രീംകോടതി ഉത്തരവിലൂടെ രൂപവത്കരിച്ച സമിതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥന ശമ്പളം നടപ്പാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
വേതന വർധന കാര്യത്തില്‍ മാനേജ്മെൻറുകള്‍ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതാണ് ചർച്ച പരാജയപ്പെടാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.