തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാർ അവധിയെടുത്ത് അനിശ്ചിതകാല പ്രതിഷേധത്തിലേക്ക് കടക്കുന്നത് ഒഴിവാക്കാൻ തിരുവനന്തപുരത്ത് ലേബർ കമീഷണർ ശനിയാഴ്ച വിളിച്ച ഒത്തുതീർപ്പ് ചർച്ച നടന്നില്ല. മാനേജ്മെൻറ് പ്രതിനിധികൾ ആരും പെങ്കടുക്കാത്തതിനെതുടർന്നാണ് ശനിയാഴ്ച രാവിലെ 11ന് തീരുമാനിച്ച ചർച്ച മുടങ്ങിയത്.
അതിെൻറ അടിസ്ഥാനത്തിൽ മാർച്ച് ആറിന് ഉച്ചക്ക് രണ്ടിന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മാർച്ച് ആറുമുതൽ പ്രഖ്യാപിച്ച അവധിയെടുത്തുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നഴ്സുമാരുടെ തീരുമാനം. ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കുക, ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്ഥാനശമ്പളം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ (യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ മാർച്ച് ആറുമുതൽ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് അഞ്ചുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഹൈകോടതി ഇടപെട്ട് താൽക്കാലികമായി അത് വിലക്കി. തുടർന്നാണ് ആറുമുതൽ അവധിയെടുത്ത് പ്രതിഷേധിക്കാൻ വെള്ളിയാഴ്ച തൃശൂരിൽ ചേർന്ന യോഗം തീരുമാനമെടുത്തത്.
നഴ്സുമാരുടെ സമരം വീണ്ടും ആശുപത്രികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നിൽ കണ്ടാണ് ലേബർ കമീഷണർ എ. അലക്സാണ്ടറുടെ നേതൃത്വത്തിൽ ശനിയാഴ്ച തിരുവനന്തപുരത്ത് ചർച്ചക്ക് തീരുമാനിച്ചത്. ചർച്ചക്ക് ലേബർ കമീഷണർ ഉൾപ്പെടെ യു.എൻ.െഎ പ്രതിനിധികളും എത്തിയെങ്കിലും ചേർത്തല കെ.വി.എം ആശുപത്രി പ്രതിനിധികൾ ആരും എത്തിയില്ല.
പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്നും കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കാനുള്ള മാനേജ്മെൻറ് നീക്കം ഉപക്ഷേിക്കണമെന്നും ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ യു.എൻ.എ സമരം നടത്തിവരുന്നത്. അനിശ്ചിതമായി നീളുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും യു.എൻ.എ പ്രതിനിധികൾ ആവശ്യപ്പെട്ടു. യു.എൻ.എ പ്രതിനിധികളായ സിബി മുകേഷ്, സോബി ജോസഫ്, ജിജി, സുധി, രാജേഷ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.