തിരുവനന്തപുരം: പിണറായിയെ താൻ പ്രശംസിച്ചതിനെ ന്യായീകരിച്ച് മുതിർന്ന ബി.ജെ.പി നേതാവും നേമം എം.എൽ.എയുമായ ഒ. രാജഗോപാൽ. എന്തിനെയും കണ്ണടച്ച് എതിർക്കുന്നത് തന്റെ രീതിയല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണം. കഴിവ് തെളിയിച്ചവർക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും ഒ. രാജഗോപാൽ പറഞ്ഞു. നേമത്ത് മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. പാർട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടിയെ തോൽപ്പിച്ചതിന്റെ അമർഷം അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. ഇതിനാലാണ് തനിക്കെതിരേ ആരോപണങ്ങൾ ശിവൻകുട്ടി ഉന്നയിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു.
നേമത്തെ ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ല. കുമ്മനത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാനാകുമോ എന്നറിയില്ല. എന്നാൽ അദ്ദേഹം ജനപിന്തുണയുള്ള നേതാവാണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഒ. രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.