കോഴിക്കോട് :ആദിവാസികൾക്ക് വനാവകാശം നൽകിയ ഭൂമിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമിക്കാൻ വനംവകുപ്പിന്റെ എതിർപ്പ്. ഇടുക്കി ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ വാക്കത്തി മേമാരി കമ്മ്യൂണിറ്റി ഹാൾ നിർമാണം പാതി വഴിയിലെന്ന് ധനകാര്യ റിപ്പോർട്ട്. കോർപ്പസ് ഫണ്ട് 2018-19 ൽ ഉൾപ്പെടുത്തി ഉപ്പ്തറ ഗ്രാമപഞ്ചായത്തിലെ വാക്കത്തി, മേമാരി എന്നീ സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് 2018 സെപ്തംബർ ഏഴിലെ ജില്ലാതല വർക്കിങ് ഗ്രൂപ്പിൽ അനുമതി നൽകി.
വാക്കത്തി കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ 2018 നവംമ്പർ ഒമ്പതിലെ ഉത്തരവ് പ്രകാരം 12,87,698 രൂപയുടെയും മേമാരി കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ 2018 നവംമ്പർ ഒമ്പതിലെ ഉത്തരവ് പ്രകാരം 21,37,839 രൂപയുടെയും ഭരണാനുമതി നൽകി. പ്രോജക്ട് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള കരാർ പ്രകാരം ഈ നിർമാണം 2019 ഏപ്രിൽ 30 നകം പൂർത്തീക്കണം.
ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെ 2019 ജനുവരി 25ലെ ഉത്തരവുകൾ പ്രകാരം യഥാക്രമം 12,87,698 രൂപയും 21,37,838 രൂപയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്ว മാറി നൽകി. ഈ പദ്ധതികളുടെ നിർവഹണം സംബന്ധിച്ച് ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തിയതിൽ പദ്ധതികൾ നാളിതുവരെ ആരംഭിച്ചിട്ടില്ല.
2010 ഏപ്രിൽ 30 ന് പൂർത്തീകരിക്കേണ്ട നിർമാണം നാളിതുവരെ ആരംഭിക്കാത്തതിൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തേടിയിരുന്നു. കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിനായി അനുവദിച്ച തുക 2019 സെപ്തബർ 27ന് മാത്രമാണ് പഞ്ചായത്തിൻറെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്ത് നൽകിയതെന്നും കമ്മ്യൂണിറ്റി ഹാൾ നിർമിക്കാൻ ഉദേശിക്കുന്ന സ്ഥലം രാജമ്മ, കൊച്ചുകുഞ്ഞ് എന്നിവർക്ക് വനവകാശ നിയമ പ്രകാരം ലഭിച്ചതും കൈവശം വച്ച് അനുഭവിക്കുന്ന സ്ഥലത്താണ്.
ഇവിടെ താമസിക്കുന്നവർ പഞ്ചായത്തിന് സമ്മത പത്രം നൽകി. എന്നാൽ, വനംവകുപ്പ് അധികാരികൾ അംഗീകരിച്ചാൽ മാത്രമേ കെട്ടിട നിർമാണം ആരംഭിക്കാൻ കഴിയുകയുള്ളൂ എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാക്കത്തി, മേമാരി കമ്മ്യൂണിറ്റി ഹാളുകളുടെ നിർമാണത്തിന് അനുവദിച്ച 34,25,537 രൂപ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിഷ്ക്രിയമായി കിടക്കുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വനാവകാശ നിയമം പഠിപ്പിക്കണമെന്നാണ് സി.എ.ജി സർക്കാരിന് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്ത് ആദിവാസികൾക്ക് സാമൂഹിക വനാവകാശം നൽകുന്നതിനും പലയിടത്തും വനംവകുപ്പ് എതിർക്കുകയാണ്. അതേസമയം വനഭൂമി കൈയേറ്ററിയവർക്ക് എൻ.ഒ.സി നൽകുന്നതിൽ വനംവകുപ്പ് വഴിവിട്ട് സഹായിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.