അ​രി​താ ബാ​ബു​വി​ന്‍റെ വാ​ട്സാ​പ്പി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം, പ​രാ​തി​യെ തുടർന്ന് മാ​പ്പ​പേ​ക്ഷ

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് നി​ന്നും വാ​ട്സാ​പ്പി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെന്ന പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രി​ത ബാ​ബു. വാ​ട്സാ​പ്പി​ൽലേക്ക് തു​ട​ർ​ച്ച​യാ​യി വി​ദേ​ശ ന​മ്പറി​ൽ നി​ന്നും വി​ളി​ച്ചു​വെ​ന്നും ശേ​ഷം അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചതായാണ് പ​രാ​തി.

കാ​യം​കു​ളം ഡി​.വൈ.എസ്.പി ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് അ​രി​ത പ​രാ​തി ന​ൽ​കി​യ​ത്. ഈ ​ന​മ്പ​ർ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ങ്കു​വ​ച്ച​പ്പോ​ൾ ഖ​ത്ത​റി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ ഇ​യാ​ളു​മാ​യി നേ​രി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും അ​രി​ത പ​റ​യു​ന്നു.

സ​ന്ദേ​ശം അ​യ​ച്ചയാളെ തി​രി​ച്ച​റി​ഞ്ഞെ​ന്നാ​യ​തോ​ടെ ഇ​തേ ന​മ്പറി​ൽ നി​ന്നും ക്ഷ​മ ചോ​ദി​ച്ചു​ള്ള വീ​ഡി​യോ ക്ലി​പ്പ് യു​വാ​വ് അ​യ​ച്ചു. എ​ന്നാ​ൽ, മേ​ലി​ൽ ഇ​ങ്ങ​നെ പെ​രു​മാ​റാ​ൻ പാ​ടി​ല്ലെ​ന്നതിലാണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് അ​രി​ത പറയുന്നു. 

Tags:    
News Summary - Obscene message on Aritha Babu's WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.