ഒാഖി ദുരിതാശ്വാസം: എ.കെ ആന്‍റണി 50,000 രൂപയുടെ ചെക്ക് കൈമാറി

ന്യൂഡൽഹി: ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി 50,000 രൂപ സംഭാവന നൽകി. ഡൽഹിയിലെ വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് 50,000 രൂപയുടെ ചെക്ക് അദ്ദേഹം കൈമാറിയത്. 

അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന ആന്‍റണിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ആരോഗ്യ വിവരങ്ങൾ തിരക്കിയതോടൊപ്പം ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. 

ദുരിതാശ്വസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്‍റെ എല്ലാ പിന്തുണയും ആന്‍റണി ഉറപ്പ് നൽകി.

Tags:    
News Summary - Ochki Cyclone: Congress Leader AK Antony Present 50000 Rupees for Relief Fund -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.