തിരുവനന്തപുരം/കണ്ണൂർ: വ്യാഴാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ഓഖി ദുരന്തത്തിലെ മരണസംഖ്യ 74 ആയി. കണ്ണൂരിൽനിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. 44 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. മോർച്ചറികളിലെ സ്ഥലദൗർലഭ്യം പരിഗണിച്ച് സ്വകാര്യ ആശുപത്രികളുടെ സഹായവും സർക്കാർ തേടി. ഇതിനിടെ മറൈൻ എൻഫോഴ്സ്മെൻറ് സഹായത്തോടെയുള്ള തെരച്ചിലിൽ 10 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. ഇതിൽ മലയാളികളാരുമില്ല.
കടലിൽ അകപ്പെട്ട മൂന്ന് ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയിൽനിന്നു പോയ ബോട്ടുകളാണിത്. ഇവിടെനിന്നുള്ള മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കൊച്ചിയിൽനിന്ന് 50 ബോട്ടുകളിലായി അഞ്ച് മത്സ്യത്തൊഴിലാളികൾ വീതമടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്.
സർക്കാറിെൻറ കണക്കനുസരിച്ച് 131 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 2844 പേരെ രക്ഷപ്പെടുത്തിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച ഏഴിമല ഭാഗത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് കടലില്‍ ഒഴുകുന്ന നിലയിൽ തീരദേശ പൊലീസ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി കരയിലെത്തിച്ചത്. രണ്ടുദിവസം മുമ്പ് ഇതേ സ്ഥലത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.