തിരുവനന്തപുരം: ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാറിനെതിെര നിലപാട് കടുപ്പിച്ച് ലത്തീൻ സഭ. മുഖ്യമന്ത്രിയും മറ്റും പാർട്ടി കോൺഗ്രസിെൻറ തിരക്കിലാണെന്നും ദുരിതാശ്വാസ വിതരണത്തിൽ കടുത്ത അലംഭാവമുണ്ടെന്നും തിരുവനന്തപുരം അതിരൂപത ആർച് ബിഷപ് ഡോ.എം. സൂസപാക്യം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഒാഖി ദുരന്തത്തിൽ മരിച്ചവരും കാണാതായവരുമായി 146 പേർ ഉണ്ടായിരിക്കെ 49 കുടുംബങ്ങൾക്ക് മാത്രമാണ് സർക്കാർ സഹായം ലഭിച്ചത്. ശേഷിക്കുന്നവരുടെ കാര്യത്തിൽ ഒരടി മുന്നോട്ടു പോയിട്ടില്ല. തമിഴ്നാട്ടിൽ ദുരന്തത്തിൽ മരിച്ച 144 പേർക്കും എല്ലാ സഹായവും നൽകി. 10 ലക്ഷം നേരിട്ടും 10 ലക്ഷം ബാങ്കിലും നിക്ഷേപിച്ചു. ജോലിയും യാനവും നൽകുന്നതിനെക്കുറിച്ച് തമിഴ്നാട് സർക്കാർ ആത്മാർഥമായി ചിന്തിച്ചുകൊണ്ടിരിക്കയാണ്. എന്നാൽ, ഇവിടെ എന്തു ചോദിച്ചാലും മറ്റു ചില അടിയന്തര കാര്യങ്ങളാണ് ബന്ധപ്പെട്ടവർ പറയുന്നത്. മുഖ്യമന്ത്രി ഉൾപ്പെട്ടവരെ ബന്ധപ്പെടുമ്പോൾ ഉടൻ ചെയ്യാമെന്ന മറുപടിയാണ് ലഭിക്കുന്നത്. പാർട്ടി കോൺഗ്രസിെൻറയും മറ്റും തിരക്കിലാണ് മുഖ്യമന്ത്രി.
നേരിട്ട് കാണുേമ്പാൾ വലിയ ആത്മാർഥതയുടെ പ്രതീതിയാണ് ഉണ്ടാക്കുന്നത്. എന്നാൽ, നടപടികൾ അന്തമില്ലാതെ നീണ്ടുപോകുകയാണ്. ഒാഖി ഫണ്ട് വിനിയോഗിച്ചതിലും സംശയമുണ്ട്. ഇത് സോഷ്യൽ ഒാഡിറ്റ് ചെയ്യണം. ജോലി, വീട്, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ ഒേട്ടറെ വാഗ്ദാനങ്ങളാണ് സർക്കാർ ഉറപ്പു നൽകിയത്. എന്നാൽ, ഒന്നും നടപ്പാക്കിയില്ല. ഞങ്ങളുടെ മൗനത്തെ നിസ്സഹായതയായി കാണരുതെന്നും സൂസപാക്യം പറഞ്ഞു.ബാർ തുറക്കുന്ന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതോടെ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണുണ്ടായത്. ഇതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.