ഓഖി: സംസ്ഥാന സർക്കാർ നടപടികൾ തൃപ്തികരമല്ലെന്ന് എം.എം. ഹസ്സൻ

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ നടപടികൾ തൃപ്തികരമായിരുന്നില്ലെന്ന് കോൺഗ്രസിന്‍റെ പരാതി.  ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്ര സംഘത്തെ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം അറിയിച്ചു.

കേന്ദ്ര സംഘത്തെ ആവശ്യങ്ങൾ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര സംഘത്തിനു മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഫിഷറീസ് മന്ത്രി പോലും എത്തിയില്ലെന്നും ഹസൻ കുറ്റപ്പെടുത്തി. 

ഇന്ന് തന്നെ കേരളത്തിന് 133 കോടി രൂപ കൈമാറുമെന്ന് കേന്ദ്രസംഘത്തിന്‍റെ തലവൻ അറിയിച്ചു. 

Tags:    
News Summary - Okhhi: The state government is not satisfactory-Congress-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.