കോഴിക്കോട്: ഒാഖി ചുഴലിക്കാറ്റിൽ കാണാതായവരിൽ 11 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നു. കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഒമ്പതും കൊടുങ്ങല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്ന് ഒാരോ മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച ഒമ്പത് (കോഴിക്കോട് ഏഴും താനൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും) മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
കാണാതായവരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കോഴിക്കോട് ബേപ്പൂർ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 57 ആയി. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 10 മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. കോഴിക്കോട്ടുനിന്ന് എട്ടും മലപ്പുറം, എറണാകുളം ജില്ലകളിൽനിന്ന് ഒന്നുവീതവും മൃതദേഹങ്ങളാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.
കോഴിക്കോട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോയവരാണ് ഇന്നലെ എട്ടുമൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് തീരദേശ സേനയും ഫിഷറീസ് വകുപ്പുമാണ് മൃതദേഹങ്ങൾ കരക്കെത്തിച്ചത്. തിരിച്ചറിയാനാവാത്ത അവസ്ഥയിലുള്ള മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പരപ്പനങ്ങാടിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾ ഒമ്പത് നോട്ടിക്കൽ മൈൽ അകലെ കടലിൽ മൃതദേഹം കണ്ടെത്തിയതായി ബേപ്പൂർ കോസ്റ്റൽ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇവർ വിവരം മറൈൻ എൻഫോഴ്സ്മെൻറിനും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും കൈമാറി.
തുടർന്ന് നടത്തിയ തിരച്ചിലിൽ കോസ്റ്റൽ പൊലീസിെൻറ സ്പീഡ് ബോട്ടിൽ ഒരു മൃതദേഹം ബേപ്പൂർ സിൽക്കിനു സമീപം ഉച്ചക്ക് രണ്ടു മണിയോടെ എത്തിച്ചു. മൂന്നരയോടെ ബേപ്പൂർ മത്സ്യ ബന്ധന തുറമുഖത്ത് മറൈൻ എൻഫോഴ്സ്മ െൻറിെൻറ ബോട്ടിൽ മൂന്നും വൈകീട്ട് നാലുമണിയോടെ കോസ്റ്റ് ഗാർഡിെൻറ സി- 144 കപ്പലിൽ രണ്ടും രാത്രി 7.30ഒാടെ മറ്റു രണ്ടു മൃതദേഹങ്ങളും കൊണ്ടുവരുകയായിരുന്നു.പൊന്നാനി തീരത്തുനിന്ന് 15 നോട്ടിക്കൽ മൈലകലെ താനൂർ ഭാഗത്തെ ഉൾക്കടലിൽനിന്നാണ് മറ്റൊരു മൃതദേഹം കണ്ടെടുത്തത്.
രണ്ട് ബോട്ടുകൾകൂടി കൊച്ചിയിൽ എത്തി
മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ രണ്ട് ബോട്ടുകൾകൂടി ചൊവ്വാഴ്ച കൊച്ചിയിൽ എത്തി. നോവ, കാർമൽ മൗണ്ട് എന്നീ തമിഴ്നാട് ബോട്ടുകളാണ് 25 മത്സ്യത്തൊഴിലാളികളുമായി എത്തിയത്. കഴിഞ്ഞ മാസം 10ന് കൊച്ചിയിൽനിന്ന് പുറപ്പെട്ടതാണിവ. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിൽ കയറിയതായി വിവരം ലഭിച്ച ഏഴ് ബോട്ടുകളും 87 തൊഴിലാളികളും ഇന്നലെ കൊച്ചിയിൽ വന്നിട്ടുണ്ട്. ഇതിൽ 33 പേർ മലയാളികളാണ്. യഹോവ ശ്യാമ, ഹോളി സ്പിരിറ്റ്, തിരുകുടുംബം, ലൂർദ് മാതാ, ക്രൈസ്റ്റ് ദി കിങ്, സെൻറ് മേരീസ്, ഡയാൻസ് എന്നീ തമിഴ്നാട് ബോട്ടുകളാണ് ഇവ.
അതേസമയം ചെല്ലാനം, ചെറായി ഭാഗങ്ങളിൽ മൂന്ന് മൃതദേഹം ഒഴുകിനടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മറൈൻ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൃതദേഹങ്ങളും ബോട്ടുകളും കണ്ടെത്തുന്നതിനായി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽനിന്നുള്ള 10 ബോട്ടുകൾ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. അഞ്ച് ദിവസത്തിനുശേഷം തിരിച്ചെത്തും. ചൊവ്വാഴ്ച 187 മത്സ്യത്തൊഴിലാളികള്‍കൂടി തിരിച്ചെത്തിയതായി ജില്ല ഭരണകൂടം അറിയിച്ചുഅതിനിടെ, ഇനി 18 ബോട്ടുകളെയും 210 തൊഴിലാളികളെയും കുറിച്ചാണ് വിവരം ലഭിക്കാനുള്ളെതന്ന് ലോങ് ലൈൻ ബോട്ട് ആൻഡ് ബയിങ് ഏജൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.