കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടുകളുടെയും തിരിച്ചെത്തിയവരുടെയും എണ്ണത്തിൽ അവ്യക്തത തുടരുന്നു. കൊച്ചിയിൽനിന്ന് പുറപ്പെട്ടവയിൽ 25 ബോട്ടുകളെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ഒരു വിവരവും ലഭിച്ചിട്ടില്ല. 14 ബോട്ടുകൾ കാറ്റിൽപ്പെട്ട് മുങ്ങിയതായാണ് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ നൽകുന്ന വിവരം. ഇവയിലെ തൊഴിലാളികൾ ജീവനോടെയുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ബോട്ടുകളേറെയും തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ്. ഏതാനും കേരള രജിസ്ട്രേഷൻ ബോട്ടുകളുണ്ടെങ്കിലും തൊഴിലാളികൾ ഏറെയും തമിഴ്നാട്ടുകാരാണ്.
ഓഖി ചുഴലിക്കാറ്റ് അടിക്കുന്നതിനു മുമ്പ് കൊച്ചിയിൽനിന്ന് 217 ബോട്ടുകളാണ് കടലിൽ പോയത്. ഭൂരിഭാഗം ബോട്ടുകളും തിരികെയെത്തുകയോ കൊച്ചിയിലേക്കുള്ള മടക്കയാത്രയിലോ ആണ്. കേരള തീരങ്ങൾക്കുപുറമേ ലക്ഷദ്വീപ്, ഗുജറാത്തിലെ വെരാവൽ, കർണാടകയിലെ കാർവാർ, മഹാരാഷ്ട്രയിലെ ഹിന്ദുദുർഗ് എന്നിവിടങ്ങളിൽ അഭയം പ്രാപിച്ച ബോട്ടുകളാണ് മടക്കയാത്രയിലുള്ളത്. ആഴക്കടലിൽ ചില ബോട്ടുകൾ ഒഴുകിനടക്കുന്നതായും തൊഴിലാളികളിൽ ചിലർ ചെറിയ തുരുത്തുകളിൽ അഭയം പ്രാപിച്ചതായും പറയപ്പെടുന്നു.
തിരിച്ചെത്താത്ത ബോട്ടുകൾ: സീയോൻ, ജെഫിന മോൾ, മി. ഇന്ത്യ, ജെഹോവ ജെറിഷ്, കിൻസ മോൾ, സെൻറ് ഫ്രാൻസിസ്, ഓഷ്യൻ ഹണ്ടർ, രാക്കിനി, ബാനുവേൽ, സെൻറ് ഹൗസ്, ഗോഡ്സ് ഗിഫ്റ്റ്, സൈമ സയബ, ഡിവൈൻ മേഴ്സി, മേരി ഇമ്മാകുലേറ്റ്, അണ്ണൈ, ജോന, നോവ ഷാർക്ക്, ജീസസ് പവർ, മാത രണ്ട്, ഗ്രീഷ്മ, കൃപ, സെൻറ് ആൻറണി, രഹമത്ത്, നവ്്മാത.
മുങ്ങുകയോ തകരുകയോ ചെയ്തിരിക്കാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്ന ബോട്ടുകൾ: തൂയ അന്തോണിയാർ, അർപുത മാത, മദർ ഓഫ് വേളാങ്കണ്ണി, വ്യാകുല മാത, മാത, സെൻറ് കാതറിൻ, കുക്കു, ബാരാക്കുട, സെൻറ് ആൻറണി, വിജോവിൻ, താജ് മഹൽ, അസറെൽ, സ്റ്റാർ കാതറിൻ, ഓൾ സെയിൻറ്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.