വെള്ളക്കെട്ട്​: ഭക്ഷണവും പരിചരണവുമില്ലാതെ വയോധിക മരിച്ചു

കു​ട്ട​നാ​ട്: ആ​രോ​രും തു​ണ​യി​ല്ലാ​ത്ത ദ​രി​ദ്ര കു​ടും​ബ​ത്തി​ലെ വ​യോ​ധി​ക ​െവ​ള്ള​ക്കെ​ട്ടി​നി​ടെ ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വു​മി​ല്ലാ​തെ മ​രി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ്​ പാ​ണ്ട​ങ്ക​രി ത​ട്ടാ​രു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഗോ​പി​യു​ടെ ഭാ​ര്യ സ​രോ​ജി​നി​യ​മ്മ​യാ​ണ്​ (72) മ​രി​ച്ച​ത്. വെ​ള്ള​ക്കെ​ട്ടി​ലാ​യ വീ​ട്ടു​മു​റ്റ​ത്ത് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഞാ​യ​റാ​ഴ്​​ച ചി​ത​യൊ​രു​ങ്ങും. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ സ​രോ​ജി​നി​യ​മ്മ മ​രി​ക്കു​മ്പോ​ൾ ശ​രീ​രം ഉ​റു​മ്പ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​മാ​യി കി​ട​പ്പ് രോ​ഗി​യാ​യ സ​രോ​ജി​നി​യു​ടെ കൂ​ടെ താ​മ​സി​ക്കു​ന്ന മ​ക​ൾ കോ​മ​ളം മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ്. 

സ​രോ​ജി​നി​യ​മ്മ​യു​ടെ സം​സ്​​ക്കാ​ര​ത്തി​നാ​യി വെ​ള്ള​ക്കെ​ട്ടി​ൽ ക​ല്ല്​ നി​ര​ത്തു​ന്നു
 


ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഗോ​പി മ​രി​ച്ചു. പ്ര​മേ​ഹ ബാ​ധ​യെ​ത്തു​ട​ർ​ന്ന് കാ​ൽ മു​റി​ച്ചു​മാ​റ്റി​യ ഏ​ക മ​ക​ൻ ശി​വ​നും മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക്​ വി​വാ​ഹം ചെ​യ്ത്​ അ​യ​ച്ച മ​റ്റൊ​രു മ​ക​ളാ​യ പ്ര​സീ​ത​യു​ടെ ഭ​ർ​ത്താ​വി​​​​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സ​രോ​ജി​നി​യ​മ്മ​യു​ടെ കു​ടും​ബ​ത്തി​ലെ ഏ​ക ആ​ശ്ര​യ​വും അ​റ്റി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​സീ​ത​യും വ​ല്ല​പ്പോ​ഴും എ​ത്തി​ച്ചു​ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് വി​ശ​പ്പ​ട​ക്കി​യി​രു​ന്ന​ത്.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട്​ മൂ​ലം കോ​മ​ള​ത്തി​​​​െൻറ ചി​കി​ത്സ​യും മു​ട​ങ്ങി. ആ​രോ​രും തു​ണ​യി​ല്ലാ​ത്ത കു​ടും​ബ​ത്തി​​​​െൻറ ദു​രി​തം അ​ധി​കാ​രി​ക​ൾ മ​റ​ന്ന​താ​ണ് വ​യോ​ധി​ക​യു​ടെ ദാ​രു​ണ അ​ന്ത്യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. വീ​ടി​ന് ചു​റ്റും വെ​ള്ള​ക്കെ​ട്ടാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം എ​ട​ത്വ​യി​െ​ല മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ പ​ത്തി​ന് പ​റ​മ്പി​ൽ സി​മ​ൻ​റ്​ ഇ​ഷ്​​ടി​ക അ​ടു​ക്കി​വെ​ച്ച് അ​തി​ന്​ മു​ക​ളി​ൽ സം​സ്ക​രി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags:    
News Summary - old age woman died by starving-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.