ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു പിറകിൽ സ്ഥാപിച്ച മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഓഡിറ്റ് വിഭാഗവും. അനുയോജ്യമായ സ്ഥലത്തല്ല കെട്ടിടം പണിതതെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ താൽക്കാലികമായി സംഭരിച്ചുവെക്കാനാണ് 8,64,115 രൂപ മുടക്കി ഇവിടെ സംഭരണ കേന്ദ്രം നിർമിച്ചത്. കെട്ടിടം എം.സി.എഫ് ആയി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഈ സ്ഥലത്ത് ഇല്ല. ഫയർ എൻ.ഒ.സി ഇല്ലാത്തതിനാൽ മിനി എം.സി.എഫ് ആയി ഉപയോഗിക്കുന്നതിനുപോലും ഇവിടെ സൗകര്യമില്ലെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കെട്ടിട നിർമാണത്തിനെതിരെ പരിസരവാസികൾ ജില്ല കലക്ടർ ഉൾപ്പെടെയുള്ളവരെ സമീപിച്ചിരുന്നു. തങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന നടപ്പാതയിലാണ് സംഭരണ കേന്ദ്രം നിർമിക്കുന്നതെന്നും പാത അടച്ചുപൂട്ടരുതെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. എന്നാൽ, മാലിന്യ സംഭരണ കേന്ദ്രത്തിന് ഇവിടെ അനുയോജ്യമല്ലെന്ന് ഓഡിറ്റ് വിഭാഗം തന്നെ ഇപ്പോൾ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.