പാലക്കാട്: കേരള ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ വിജയിയെ കണ്ടത്തെി. നെന്മാറ ചേരാമംഗലം പഴതറ സ്വദേശി ഗണേശനാണ് എട്ട് കോടിയുടെ സമ്മാനാര്‍ഹന്‍. തൃശൂര്‍ ചേര്‍പ്പില്‍ ടൂവീലര്‍ വര്‍ക്ഷോപ് തൊഴിലാളിയായ ഗണേശന്‍ ഓണാവധിക്ക് വീട്ടിലേക്ക് വരുന്ന വഴിക്ക് കുതിരാനില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.
ടിക്കറ്റ് വീട്ടില്‍ വെച്ചതിനാല്‍ ഒത്തുനോക്കാന്‍ വൈകി. ഓണം ബംബര്‍ വിജയിയെ കണ്ടത്തൊനായില്ളെന്ന വാര്‍ത്തകള്‍ ഗണേശനും വായിച്ചിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലത്തെി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ബംബറടിച്ചതായി വ്യക്തമായത്.
ഇതേതുടര്‍ന്ന് ഗണേശനും സുഹൃത്തുകളും ഞായറാഴ്ച നെന്മാറയിലെ എസ്.ബി.ടി ബ്രാഞ്ച് മാനേജറെ സന്ദര്‍ശിച്ച് ടിക്കറ്റ് ഏല്‍പ്പിച്ചു.
ഗണേശന്‍െറ കൈവശമുള്ളതാണ് ഓണം ബംബര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് എന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു.
പഴയറ ഗോപാലന്‍െറയും ദേവിയുടെയും മകനാണ് അവിവാഹിതനായ ഗണേശന്‍. തൃശൂര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏജന്‍സിയില്‍നിന്ന് വിതരണം ചെയ്ത പി.സി. 788368 സീരിയല്‍ നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.