കൽപ്പറ്റ: സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ, കാര്‍, ജീപ്പ്, ഹെവി വാഹനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.
മുന്‍ കാലങ്ങളില്‍ ഓണാഘോഷ പരിപാടികളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതുമൂലം ഗുരുതര അപകടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ഓണാഘോഷങ്ങളിലും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
വാഹനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഗുരുതരമായ മോട്ടോര്‍ വാഹന നിയമ ലംഘനമാണെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വാഹനങ്ങളുടെ ദുരപയോഗത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.