മലപ്പുറം: വിഷരഹിത പച്ചക്കറിയുമായി കൃഷിവകുപ്പ്, ഹോർട്ടികോർപ്, കുടുംബശ്രീ ഒാണച്ചന്തകൾ ഒരുക്കുന്നു. ജില്ലയിൽ ആകെ 151 സ്റ്റാളുകളാണ് പ്രവർത്തിക്കുക. ഹോർട്ടിേകാർപ്പിെൻറ ‘ഒാണസമൃദ്ധി’ പച്ചക്കറി വിപണന മേളക്ക് മലപ്പുറം കുന്നുമ്മൽ മാളിയേക്കൽ ബിൽഡിങ്ങിൽ തുടക്കമായി. ചുരങ്ങ, മത്തൻ, കുമ്പളം, പടവലം, പാവയ്ക്ക, പയർ, വെണ്ട തുടങ്ങി 12 ഇനം നാടൻ പച്ചക്കറി ഹോർട്ടികോർപ് സ്റ്റാളിലുണ്ട്. നിേയാജക മണ്ഡലം ആസ്ഥാനങ്ങളിലടക്കം ജില്ലയിൽ 25 േകന്ദ്രങ്ങളിൽ ഹോർട്ടികോർപ് ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെ പച്ചക്കറി സ്റ്റാളുകൾ നടത്തും. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.) ജില്ലയിൽ പത്ത് സ്റ്റാളുകൾ തുടങ്ങും.
കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ തുടങ്ങുന്നത് 90 സ്റ്റാളുകളാണ്. കുടുംബശ്രീ 23 സ്റ്റാളുകൾ തുറക്കും. സഹകരണ ബാങ്കുകളും ഒാണം^ബക്രീദ് ചന്തകൾ ഒരുക്കുന്നുണ്ട്. 30 ശതമാനം വിലക്കുറവിൽ ഇവിടെനിന്ന് പച്ചക്കറി ലഭിക്കും. കേമ്പാളവിലയേക്കാൾ പത്ത് ശതമാനം കൂടുതൽ വില നൽകി കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് ചന്തകളിൽ 30 ശതമാനം വിലക്കുറവിൽ വിൽക്കുക. ഉത്രാടംനാൾ വരെ ചന്ത പ്രവർത്തിക്കും. ഇടുക്കിയിലെ വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിലെ ശീതക്കാല പച്ചക്കറികളും സ്റ്റാളുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.