മലപ്പുറം: ഒാണത്തോടൊപ്പം ബലിപെരുന്നാളും അടുെത്തത്തിയതോടെ പതിവിലും നേരത്തെ വിപണി ഉണർന്നു. ഒാണം, ബക്രീദ് ചന്തകളിൽ തിരക്ക് കൂടി. മാവേലി സ്റ്റോറുകൾ, സൈപ്ലകോ മാർക്കറ്റ് എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബശ്രീ പ്രീ ഒാണം മാർക്കറ്റുകൾക്ക് തുടക്കമായി. മാവേലിയിൽ 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. ഒാണത്തിന് റേഷൻകട വഴി അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും നൽകുന്നുണ്ട്. ജി.എസ്.ടി വന്നതോെട ബ്രാൻഡഡ് അരിക്കും പലവ്യഞ്ജനങ്ങൾക്കും പൊതുവിപണിയിൽ വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണക്കും വില കുതിച്ചുകയറി. നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാൻ സർക്കാർ ഇടപെടൽ തുടങ്ങിയിട്ടുണ്ട്.
മലപ്പുറത്ത് സെപ്ലെേകായുടെ ഒാണം-ബക്രീദ് ജില്ല ഫെയർ തുടങ്ങി. സിവിൽ സൈപ്ലസ് വകുപ്പ് പൊതുവിപണിയിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ബില്ലില്ലാതെ സൂക്ഷിച്ച 53 ചാക്ക് പച്ചരി പിടികൂടിയിരുന്നു. പാലിലും ഭക്ഷണസാധനങ്ങളിലും മായം ചേർക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടരുന്നുണ്ട്്. ജി.എസ്.ടി വന്നതോടെ ഇലക്ട്രോണിക്സ്, വസ്ത്ര, ഗൃേഹാപകരണ വിലയിൽ വർധന ഉണ്ടായിട്ടുണ്ടെങ്കിലും എക്സ്ചേഞ്ച് ഒാഫറുകളും വിലക്കിഴിവും നൽകി ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പരിശ്രമത്തിലാണ് വ്യാപാരികൾ.
പിടിതരാതെ പച്ചക്കറി
മലപ്പുറം: ഒാണമടുത്തിട്ടും പച്ചക്കറിവില പിടിച്ചുനിർത്താനാവുന്നില്ല. നേന്ത്രപ്പഴം, പച്ചക്കായ, പയർ, സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, ബീൻസ്, നാരങ്ങ, മുരിങ്ങ തുടങ്ങി മിക്കയിനത്തിനും വില കുതിച്ചുകയറുകയാണ്. ബുധനാഴ്ച പച്ചക്കായക്ക് 64ഉം നേന്ത്രപ്പഴത്തിന് 68ഉം രൂപയാണ് വിപണിവില. മൈസൂർ പഴത്തിന് 46 രൂപയാണ് വില. ചെറിയ ഉള്ളിക്ക് 98ഉം സവാളക്ക് 34ഉം ഇഞ്ചിക്ക് 80ഉം വെളുത്തുള്ളിക്ക് 80ഉം വെണ്ടക്ക് 38ഉം കാബേജിന് 26ഉം ആണ് വില. ബീൻസ്-30, മത്തൻ-20, കുമ്പളം-20, പടവലം-38, വഴുതന-40, ബീറ്റ്റൂട്ട് -40, മുരിങ്ങാക്കായ-40, പാവയ്ക്ക-48 എന്നിങ്ങനെയാണ് വില. നാടൻ പയറിന് 60 രൂപയാണ് വില. പയർ വില ഇനിയും കയറുമെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം, കുടുംബശ്രീ, ഹോർട്ടിേകാർപ് ഒാണച്ചന്തകളിൽ വിപണിവിലയിലും കുറവിലാണ് പച്ചക്കറി വിൽക്കുന്നത്. ഒാണം സ്റ്റാളുകളിൽനിന്ന് ആഗസ്റ്റ് 29 മുതൽ മൂന്നു വരെ 30 ശതമാനം വിലക്കുറവിൽ പച്ചക്കറി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.