കൊച്ചി: ഓണക്കിറ്റിലെ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സപ്ലൈകോ സി.എം.ഡി (ഇന്‍ - ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു. കിറ്റില്‍ പറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ കമ്പോളത്തില്‍നിന്ന് വാങ്ങുമ്പോള്‍ 369 രൂപയും സപ്ലൈകോയുടെ ചില്ലറ വിൽപനശാലയില്‍നിന്ന് വാങ്ങുമ്പോള്‍ ആകെ തുക 320 രൂപയുമാണെന്നാണ് പ്രചാരണം.
എന്നാല്‍, കിറ്റിലെ ഭക്ഷ്യവസ്തുക്കളുടെ തുക 500 രൂപയാണെന്ന് സപ്ലൈകോ എവിടെയും പരാമര്‍ശിച്ചിട്ടില്ല. 11 ഇനങ്ങളടങ്ങിയ കിറ്റ് 88 ലക്ഷം കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ വഴിയാണ് നല്‍കുന്നത്. പഞ്ചസാര - ഒരു കിലോ, ചെറുപയര്‍/ വന്‍പയര്‍ - 500ഗ്രാം, ശര്‍ക്കര - ഒരു കിലോ, മുളകു പൊടി - 100ഗ്രാം, മല്ലിപ്പൊടി - 100ഗ്രാം, മഞ്ഞള്‍പൊടി - 100ഗ്രാം, സാമ്പാര്‍പൊടി - 100 ഗ്രാം, വെളിച്ചെണ്ണ - 500 മി.ലി, പപ്പടം - ഒരു പാക്കറ്റ് (12 എണ്ണം), സേമിയ /പാലട - ഒരു പാക്കറ്റ്, ഗോതമ്പ് നുറുക്ക് - ഒരു കിലോ, സഞ്ചി - ഒന്ന് എന്നിവ അടങ്ങിയതാണ് ഓണക്കിറ്റ്. കിറ്റിെൻറ പാക്കിങ് ചാര്‍ജ് 5.60 രൂപയാണ്.
കൂടാതെ, ഗതാഗത ചാർജും കയറ്റിറക്കുകൂലിയും പ്രാദേശിക നിരക്കില്‍ നല്‍കേണ്ടതുണ്ട്. എങ്കിലും വിതരണം നടത്തിക്കഴിഞ്ഞാലേ ഒരു കിറ്റിന് എത്ര രൂപ ചെലവു വരുമെന്ന് കണക്കാക്കാനാവൂ എന്നും സി.എം.ഡി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.