തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഓണക്കിറ്റിന് അര്‍ഹരായ എല്ലാവര്‍ക്കും ഇന്ന് തന്നെ വിതരണം ചെയ്യും. റേഷന്‍കടയിലെത്തുന്ന അവസാനത്തെയാളിനും കിറ്റ് നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടുമണി വരെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് റേഷന്‍വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയുടെ ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് വേണ്ടെന്നായിരുന്നു തീരുമാനം.
അതേസമയം, മഞ്ഞ കാർഡ് ഉടമകൾക്ക് വിതരണംചെയ്യാൻ മതിയായ ഓണക്കിറ്റുകൾ ഞായറാഴ്ചയാണ് റേഷൻകടകളിലെത്തിയത്. ആറുലക്ഷം പേര്‍ക്ക് കിറ്റ് വിതരണം ചെയ്യാനുള്ളതില്‍ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയത്.റേഷൻകടകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുറന്ന് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.