ഒാണത്തിരക്ക്​: റെയിൽവേക്കും കെ.എസ്​.ആർ.ടി.സിക്കും പ്രത്യേക സർവിസ്​

കോട്ടയം: ഒാണക്കാലത്തെ വൻ തിരക്ക്​ കണക്കിലെടുത്ത്​ മറുനാടൻ മലയാളികൾക്കായി റെയിൽവേ കൂടുതൽ സ്​പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളുടെ അമിതനിരക്കിന്​ തടയിടാൻ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന്​ കേന്ദ്ര റെയിൽവേ മന്ത്രിയോട്​ മുഖ്യമന്ത്രി പിണറായി വിജ​യ​​െൻറ അഭ്യർഥന ഫലംകണ്ടു. 

ചെന്നൈയിൽനിന്ന്​ എറണാകുളത്തേക്കും എറണാകുളത്തുനിന്ന്​ ചെന്നൈയിലേക്കുമാണ്​ സ്​പെഷൽ ​ട്രെയിനുകൾ. ചെന്നൈയിൽനിന്ന്​ അടുത്തമാസം എട്ട്​, 15, 22, 29 തീയതികളിലാണ്​ പ്രത്യേക ട്രെയിൻ സർവിസ്​ നടത്തും. എറണാകുളത്തുനിന്ന്​ ചെന്നൈയിലേക്ക്​ 10, 17, 24, ഒക്​ടോബർ ഒന്ന്​ തീയതികളിലാണ്​ ട്രെയിനുകൾ. 
പുറമെ സെപ്​റ്റംബർ ഒന്നിന്​ ചെന്നൈയിൽനിന്ന്​ എറണാകുളത്തേക്കും സെപ്​റ്റംബർ മൂന്നിന്​ എറണാകുളത്തുനിന്ന്​ ചെന്നൈയിലേക്കും സുവിദ ട്രെയിൻ സർവിസിനായി ഒരുക്കി. വ്യാഴാഴ്​ച തിരുനൽവേലിയിൽനിന്ന്​ മംഗലാപുരത്തേക്കും സെപ്​റ്റംബർ ഒന്നിന്​ മംഗലാപുരത്തുനിന്ന്​ തിരുനൽവേലിയിലേക്കും പ്രത്യേക ​ട്രെയിൻ ഉണ്ടാകുമെന്ന്​ റെയിൽവേ അറിയിച്ചു.

സെപ്​റ്റംബർ ഒന്നിന്​ സെക്കന്തരാബാദിൽനിന്ന്​ കൊച്ചുവേളിയിലേക്കും ആറിന്​ കൊച്ചുവേളിയിൽനിന്ന്​ സെക്കന്തരാബാദിലേക്കും സെപ്​റ്റംബർ ആറിന്​ തിരുവനന്തപുരത്തുനിന്ന്​ ചെന്നൈയിലേക്കും ഏഴിന്​ ചെന്നൈയിൽനിന്ന്​ തിരുവനന്തപുര​േത്തക്കും പ്രത്യേക ​ട്രെയിൻ ഉണ്ടാകും. മഹാരാഷ്​ട്രയിലെ നന്ദേതിൽനിന്ന്​ എറണാകുളത്തേക്ക്​ സെപ്​റ്റംബർ ഒന്നിനും ഇവിടെനിന്ന്​ തിരിച്ച്​ നാലിനും പ്രത്യേക ​ട്രെയിൻ ഉണ്ടാകുമെന്ന്​ റെയിൽവേ അധികൃതർ അറിയിച്ചു. 
മലയാളികൾ ഏറെയുള്ള ബംഗളൂരുവിലേക്ക്​ സ്​പെഷൽ ​ട്രെയിൻ വേണമെന്ന ആവശ്യം റെയിൽവേ ഇനിയും പരിഗണിച്ചിട്ടില്ല. ബംഗളൂരുവിൽനിന്ന്​ കേരളത്തിലേക്ക്​ ഇപ്പോഴുള്ള ട്രെയിനുകളിൽ ടിക്കറ്റ്​ കിട്ടാത്ത സാഹചര്യമാണ​്. മിക്ക ട്രെയിനുകളിലും ഒാണക്കാലത്തും ശേഷവുമുള്ള ടിക്കറ്റുകൾ ബുക്ക്​ ചെയ്​തതായി റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇൗ അവസരം മു​തലെടുത്ത്​ സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുകയാണ്​. 

പ്രത്യേക നിരക്കാണ്​ സ്വകാര്യ ബസുടമകൾ ഇൗടാക്കുന്നത്​. 1500 രൂപയിൽനിന്ന്​ 2750^ 3000 രൂപ വരെ പലരും ഇൗടാക്കുന്നുണ്ടെന്നാണ്​ ആക്ഷേപം. കെ.എസ്​.ആർ.ടി.സി ഇൗ ദിവസങ്ങളിൽ കോഴിക്കോട്​, എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന്​ ബംഗളൂരു, മൈസൂർ, മംഗലാപുരം,​ കൊല്ലൂർ, മൂകാംബിക, കോയമ്പത്തൂർ, വേളാങ്കണ്ണി, മധുര എന്നിവിടങ്ങളിലേക്ക്​ പ്രത്യേക സർവിസ്​ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്​. പുറമെ, ഉൗട്ടി, കന്യാകുമാരി, നാഗർകോവിൽ, തെങ്കാശി, പളനി എന്നീ കേന്ദ്രങ്ങളിലേക്ക്​ ഇത്തവണ സ്​പെഷൽ സർവിസ്​ നടത്തുമെന്ന്​ കെ.എസ്​.ആർ.ടി.സി അറിയിച്ചു. 

Tags:    
News Summary - Onam Special Trains by Railways- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.