മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. തുടര്‍ച്ചയായ രണ്ടുദിവസങ്ങളിലായി പിടികൂടിയത് 99.58 ലക്ഷം രൂപയുടെ സ്വര്‍ണം. ബുധനാഴ്ച മാഹി സ്വദേശി റാഷിദില്നിന്നാണ് 978 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇതിന് 50.86 ലക്ഷം രൂപ വിലവരും.
കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസിെൻറ നേതൃത്വത്തിലുള്ള പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശി അബ്ദുൽ മജീദില്‍നിന്ന് ചൊവ്വാഴ്ച 48.72 ലക്ഷംരൂപ വിലവരുന്ന 937 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്ത് ചര്‍ച്ചചെയ്യുന്ന കാലത്താണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് നിരന്തരം സ്വര്‍ണം പിടികൂടുന്നത്.
ജൂലൈ 13ന് ഏഴുപേരില്‍നിന്ന് ഒരുകോടിരൂപയുടെ സ്വര്‍ണവും അന്നുതന്നെ ഒരാളില്‍നിന്ന് 30 ലക്ഷംരൂപയുടെ സ്വര്‍ണവും ജൂലൈ 16ന് 37 ലക്ഷംരൂപയുടെ സ്വര്‍ണവും, ആഗസ്റ്റ് ആറിന് 50 ലക്ഷം രൂപയുടെ സ്വര്‍ണവും, എട്ട് , ഒമ്പത് തീയതികളിലായി 18 പേരില്‍നിന്ന് 32 ലക്ഷം രൂപയുടെ സ്വര്‍ണവും, 12ന് 45 ലക്ഷംരൂപയുടെ സ്വര്‍ണവും, 22 ന് 50 ലക്ഷംരൂപയുടെ സ്വര്‍ണവും കണ്ണൂരില്‍നിന്നു പിടികൂടിയിരുന്നു. കോവിഡ് 19 വേളയില്‍ അതിനുമുമ്പ് ഏഴു കേസുകളിലായി 1.24 കോടി രൂപ മൂല്യമുള്ള 2.51 കിലോ സ്വര്‍ണവും, 25.58 ലക്ഷം രൂപ മൂല്യമുള്ള 600 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു. കോവിഡ്- 19 ബോധവത്കരണവേളയില് കണ്ണൂരില്‍നിന്ന് സ്വര്‍ണം പിടികൂടിയതു 45 തവണയാണ്! ഇതിെൻറ മൂല്യം 5.93 കോടി രൂപയും.
ഇതിനുപുറമെ കോവിഡ് കാലത്തുതന്നെ നിരവധിതവണ വിദേശ കറന്‍സികളും ഇന്ത്യന്‍ കറന്‍സികളും ഐ ഫോണുകളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.