ലോറിക്ക്​ പിന്നിൽ ബസിടിച്ച്​ യുവാവ്​ മരിച്ചു

കുന്നംകുളം:  ലോറിക്ക്​ പിറകിൽ ടൂറിസ്​റ്റ്​ ബസിടിച്ച്​ ലോറിയിൽ ഉറങ്ങുകയായിരുന്ന യുവാവ്​ മരിച്ചു. കന്യാകുമാരി സ്വദേശി ജെയിംസ്​(32) ആണ്​ മരിച്ചത്​. കന്യാകുമാരിയിൽ നിന്ന്​ ഉഡുപ്പിയിലേക്ക്​ വഞ്ചി കയറ്റി​െക്കാണ്ടു പോകുകയായിരുന്ന ലോറിയാണ്​ അപകടത്തിൽ പെട്ടത്​. 

ചൂണ്ടൽ- കുറ്റിപ്പുറം സംസ്​ഥാന പാതക്ക്​ സമീപം വെള്ളിയാഴ്​ച പുലർച്ചെ രണ്ടിനാണ്​ അപകടം. വാഗമൺ സന്ദർശിച്ച ശേഷം കൂത്തുപറമ്പിലേക്ക്​ പോവുകയായിരുന്ന വിനോദ സംഘമാണ്​ ബസിൽ സഞ്ചരിച്ചിരുന്നത്​. മൂന്നുപേരാണ്​ ലോറിയിൽ വഞ്ചിക്ക്​ സമീപം കിടന്നുറങ്ങിയിരുന്നത്​. ലോറി പെ​െട്ടന്ന്​ ബ്രേക്ക്​ ചെയ്​തതാണ്​ അപകടത്തിനിടയാക്കിയത്​. പരിക്കേറ്റ നിധിൻ (22)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Tags:    
News Summary - One Died in Lorry and Bus hit together - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.