യുവാവ്​ കുത്തേറ്റ്​ മരിച്ചു

കാസര്‍കോട്: പൊവ്വലില്‍ ഫുട്ബോള്‍ കളിയെ തുടര്‍ന്ന് കളത്തിനു പുറത്തുണ്ടായ സംഘട്ടനത്തില്‍  കുത്തേറ്റ യുവാവ് മരിച്ചു.  രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് മരിച്ചത്. പൊവ്വലിലെ സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച്ച വൈകിട്ട് നാല് മണിയോടെ പൊവ്വലിനടുത്ത്് ബോവിക്കാനം ടൗണില്‍ വെച്ചാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായത് സംഘട്ടനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചങ്കെിലും അപ്പോഴേക്കും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു.

 

Tags:    
News Summary - one killed in kaserghode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.