തിരുവനന്തപുരം: ഉന്നതനിലവാരമുള്ള കയറ്റുമതി മൂല്യവർധിത ഉൽപന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മത്സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമെൻ (സാഫ്) സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ മത്സ്യബന്ധനമല്ലാത്ത ഒരു തൊഴിലെങ്കിലും ഉണ്ടാകണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. പത്ത് ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളിൽ മൂന്നു ലക്ഷം ആളുകൾ കടലിൽപോയി മത്സ്യബന്ധനം നടത്തുന്നവരാണ്. സംസ്ഥാന വ്യാപകമായി ക്ലസ്റ്ററുകൾ രൂപീകരിച്ചും മേഖലയിൽ പ്രവീണ്യമുള്ളവരെ നിയോഗിച്ചും ഒരു ലക്ഷം തൊഴിലവസരങ്ങൾ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് ഡയറക്ടർ അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജോ. ഡയറക്ടർ സ്മിത ആർ നായർ സ്വാഗതവും സാഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ നന്ദിയും പറഞ്ഞു. മത്സ്യഫെഡ് എം.ഡി ഡോ. സഹദേവൻ, പ്രദീപ്. ഡി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.