'ട്രെയിൻ യാത്രക്കിടെ ഒരാൾ കയറിപ്പിടിച്ചു, റെയിൽവേ പൊലീസ് മോശമായി പെരുമാറി'; ദുരനുഭവം പങ്കുവെച്ച് ഹനാൻ

ജലന്ധർ: സ്കൂൾ യൂനിഫോമിൽ മീൻ വിറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഹനാൻ എന്ന വിദ്യാർഥിനിയെ മലയാളികൾ മറന്നിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഹനാൻ ട്രെയിൻ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ഒരാൾ യാത്രക്കിടെ ദേഹത്ത് കടന്നുപിടിച്ചെന്നും ട്രെയിനിൽ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നത് വിഡിയോയിൽ പകർത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നുമാണ് ഹനാൻ ആരോപിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും പറയുന്നു.

പഞ്ചാബിലെ ജലന്ധറിൽ പരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് ദുരനുഭവം. യാത്രക്കിടെ ഒരു പഞ്ചാബി ദേഹത്ത് കയറിപ്പിടിച്ചെന്നും ഒച്ചവെച്ചപ്പോൾ മാറി ഇരുന്നെന്നും ഹനാൻ ഫേസ്ബുക്ക് വിഡിയോയിൽ ആരോപിച്ചു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി. പലതവണ മുന്നറിയിപ്പ് നൽകി. സുരക്ഷക്ക് മറ്റൊരു വഴിയുമി​ല്ലാത്തതുകൊണ്ടാണ് വിഡിയോ എടുത്തത്. സംഭവമറിഞ്ഞെത്തിയ റെയി​ൽവേ പൊലീസ് മോശമായി പെരുമാറിയെന്നും ഹനാൻ ആരോപിച്ചു. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനിൽനിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഹനാൻ ആരോപിച്ചു. 

Tags:    
News Summary - One man was held up during a train journey, the railway police misbehaved -Hanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.