ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകും, വിതരണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 14 മുതൽ വിതരണം ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ നൽകാനായി 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 106 കോടിയും ഉൾപ്പെടെ 874 കോടി രൂപ​ ഇതിനായി അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം പേർക്ക്​ 1600 രൂപ വീതമാണ് പെൻഷൻ നൽകു​ന്നതെന്ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

പെൻഷൻ വിതരണം കൂടി ലക്ഷ്യമിട്ട്​ 1000 കോടി രൂപ കഴിഞ്ഞ ദിവസം കടമെടുത്തിരുന്നു. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനാകും വിതരണം ചെയ്യുക. മാർച്ചിലെ പെൻഷൻ ജൂണിൽ വിതരണം ചെയ്തിരുന്നു. മേയ്​, ജൂൺ മാസത്തെ പെൻഷൻ കൂടി വിതരണം ചെയ്യാൻ ബാക്കിയാണ്​. ഇത്​ ഓണത്തിന്​ നൽകാനാണ്​ ധനവകുപ്പ്​ ലക്ഷ്യമിടുന്നത്​

Tags:    
News Summary - One month's welfare pension will be paid, disbursement from Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.