കൊച്ചി: ബി.എം.എസ് നേതാവായിരുന്ന പയ്യോളി താരേമ്മൽ വീട്ടിൽ സി.ടി. മനോജ് എന്ന പയ്യോളി മനോജിനെ (35) കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. 25ാം പ്രതി പയ്യോളി കാപ്പിരിക്കാട്ടിൽ കെ.കെ. പ്രേമനെയാണ് (49) സി.ബി.െഎ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇൗമാസം 11 വരെ സി.ബി.െഎയുടെ കസ്റ്റഡിയിൽ വിട്ടു. മറ്റ് നാലുപേരെക്കൂടി പ്രതിചേർത്തിട്ടുണ്ട്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തേ, സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി പയ്യോളി കീഴൂർ വള്ളുപറമ്പിൽ ടി.ചന്ദു മാസ്റ്റർ എന്ന ടി.ചന്ദു (73), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയവീട്ടിൽ പി.വി. രാമചന്ദ്രൻ (59), ബ്രാഞ്ച് സെക്രട്ടറി തിക്കോടി പുറകാട് പിലാതോട്ടിൽ പി.കെ. കുമാരൻ (53), ലോക്കൽ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തിൽ എൻ.സി. മുസ്തഫ (47), പയ്യോളി കാവുംപുറത്ത് താഴെ കെ.ടി. ലിഗേഷ് (38), പേയ്യാളി ‘സീസൺ’ൽ താമസം സി. സുരേഷ് ബാബു (54), ഡിവൈ.എഫ്.െഎ മുച്ചുകുന്ന് സെക്രട്ടറി മുച്ചുകുന്ന് പുളിയേടത്ത് വീട്ടിൽ പി. അനൂപ് (28), കൊയിലാണ്ടി മീത്തൽ നീലംചേരി അരുൺനാഥ് (26), മുച്ചുകുന്ന് നാറാത്ത് മീത്തൽ കെ.ബി. രതീഷ് (27) എന്നിവരെ പിടികൂടിയിരുന്നു. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
2012 ഫെബ്രുവരി 13നാണ് മനോജ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.