തിരുവനന്തപുരം: കോവിഡ് ഭീതിയിൽ ജനജീവിതത്തെ പിടിച്ചുകെട്ടിയിട്ട സംസ്ഥാനത്തെ ലോക്ഡൗൺ പ്രഖ്യാപനത്തിന് ഒരാണ്ട്. വിദേശരാജ്യങ്ങളടക്കം വൈറസ് പേടിയിൽ വിറങ്ങലിക്കുകയും സംസ്ഥാനത്തെ പ്രതിദിന കേസുകൾ 28 ആയി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാർച്ച് 23 ന് ഉച്ചക്ക് അപ്രതീക്ഷിത വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിന്നാലെ 24 ന് രാജ്യം തന്നെ അടച്ചുപൂട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും. ഏഴ് ദിവസത്തേക്കാണ് സംസ്ഥാനം ലോക്ഡൗൺ പ്രഖ്യാപിച്ചതെങ്കിൽ കേന്ദ്രസർക്കാറിെൻറത് 21 ദിവസത്തേക്കായിരുന്നു. കർശന പൊലീസ് പരിശോധനയും നിരീക്ഷണവുമടക്കം സാമൂഹ്യ ജീവിതം നിശ്ചലമായ ദിവസങ്ങളായിരുന്നു പിന്നീട്. കെ.എസ്.ആർ.ടി.സിയടക്കം പൊതുഗതാഗതം നിലച്ചു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകെളാഴികെ അടച്ചുപൂട്ടി. പുറത്തിറങ്ങണമെങ്കിൽ സത്യവാങ്മൂലം തയാറാക്കി കൈയിൽ കരുതേണ്ടിയിരുന്ന നാളുകൾ. രോഗികൾ 100 ൽ താഴെയായിരുന്ന കാലത്ത് ആളുകളെ വീട്ടിനുള്ളിലാക്കി കടതകടച്ചെങ്കിൽ, പ്രതിദിനം ആയിരങ്ങൾ രോഗബാധിതരാകുന്ന ദിവസങ്ങളിൽ സാമൂഹിക അകലവും സമ്പർക്കനിയന്ത്രണവും മുഖാവരണവുമൊന്നുമില്ലാതെ കൂട്ടംകൂടുകയും ബസുകളിൽ തിങ്ങിനിറഞ്ഞ് യാത്രചെയ്യുകയുമടക്കം ഡെങ്കിപ്പനിയുടെ ലാഘവത്തിലേക്ക് മലയാളികൾ എത്തിയെന്നതാണ് കൗതുകകരമായ വർത്തമാനം. ചായക്കടകളിൽ കുപ്പി ഗ്ലാസിന് പകരമുള്ള േപപ്പർ ഗ്ലാസിൽ മാത്രമായി കോവിഡ് നിയന്ത്രണങ്ങൾ ചുരുങ്ങി. ഘട്ടംഘട്ടമായി കേന്ദ്രം പുറപ്പെടുവിച്ച 'അൺലോക് പ്രഖ്യാപനങ്ങൾക്കൊപ്പ'മായിരുന്നു ഇളവുകൾ.
കേസുകൾ താരതമ്യേന കുറഞ്ഞ കാലത്ത് നാട് അടച്ചുപൂട്ടിയിടുകയും കേസുകൾ വ്യാപകമായ കാലത്ത് എല്ലാം തുറന്നിടുകയും ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. ആദ്യമായി കേസ് റിപ്പോർട്ട് ചെയ്തിട്ടും വ്യാപന പാരമ്യത പരമാവധി വൈകിപ്പിക്കാൻ (സ്ലോ ദി പീക്) ലോക്ഡൗൺ ഉപകാരപ്പെട്ടുവെന്നാണ് ലോക്ഡൗൺ വാർഷികത്തിൽ ആരോഗ്യവകുപ്പിെൻറ വിശദീകരണം.
തുടക്കത്തിൽ സാമൂഹ്യ അടുക്കളയടക്കം ക്ഷേമപ്രവർത്തനങ്ങളും സാമൂഹ്യ നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു. ആദ്യനാളുകളിൽ മുഖ്യമന്ത്രിയുടെ ആറുമണി വാർത്തസമ്മേളനങ്ങളിൽ ആകാംക്ഷയോടെയാണ് കോവിഡ് കണക്കുകൾ കേരളം കേട്ടറിഞ്ഞത്. പതിവുകളെല്ലാം മാറി പ്രതിദിന കണക്കുകൾ നിർവികാരമായി കേരളം വായിച്ചുകളയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.