മലപ്പുറം: വ്യാജ കസ്റ്റമർ കെയറുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ വർധിക്കുന്നു. ഇ-സിം, ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, ഒാൺലൈൻ വ്യാപാര സൈറ്റുകൾ തുടങ്ങിയവയുടെ പേരിലാണ് വ്യാജ കാളുകളും സന്ദേശങ്ങളും വരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി സ്വദേശിക്ക് സാംസങ്ങിെൻറ കസ്റ്റമർ കെയർ എന്ന വ്യാജേന പത്തോളം വിളിയാണ് വന്നത്.
സമാനപരാതികൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അപകടം മനസ്സിലാക്കിയ പലരും ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇേത രീതിയിൽ ഇ-സിമ്മിെൻറ പേരിലും തട്ടിപ്പു നടക്കുന്നുണ്ട്്. കസ്റ്റമർ കെയറാണെന്ന ധാരണയിൽ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയ പരാതിയുമായി മലപ്പുറത്തടക്കം നിരവധിപേർ പൊലീസിനെ സമീപിച്ചു. ഉപഭോക്താവിെൻറ അറിവില്ലായ്മ മുതലെടുത്താണ് തട്ടിപ്പുകള്‍ തുടരുന്നത്.
ഇ-സിം തട്ടിപ്പ് രീതി
ഇ-സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുകയാണ് പുതിയ രീതി. സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കാകുമെന്നോ കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നോ സേന്ദശമയക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നാലെ ടെലികോം കമ്പനിയില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ പ്രതിനിധിയാണെന്ന് പറഞ്ഞ് വിളിയെത്തും.
തുടര്‍ന്ന് വരുന്ന മെസേജിലെ ഫോം പൂരിപ്പിച്ച് നല്‍കാനാകും അടുത്തതായി ആവശ്യപ്പെടുക. മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച ഇ-മെയില്‍ ഐ.ഡി ലഭിക്കുന്നതോടെ തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന മെയില്‍ ഇ-സിം റിക്വസ്റ്റ് നല്‍കാനായി സര്‍വിസ് പ്രൊവൈഡറിന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും.
ഇത്തരത്തില്‍ മെയില്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലുള്ള സിം ബ്ലോക്കാവുകയും ഇ-സിം ആക്ടിവേറ്റ് ആവുകയും ചെയ്യും. ഇ-സിം ആക്ടിവേറ്റ് ചെയ്യാനുള്ള ക്യൂആര്‍ കോഡ് ലഭിക്കുക തട്ടിപ്പുകാര്‍ക്കായിരിക്കും. ഇങ്ങനെ ഇ-സിം ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധിപ്പിച്ച് പണം കൈക്കലാക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്.
ജാഗ്രത പുലർത്തണം
ഇത്തരം വ്യാജ വിളികളിലും സന്ദേശങ്ങളിലും വഞ്ചിതരാവാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിശ്വാസയോഗ്യമല്ലാത്ത എല്ലാ സന്ദേശങ്ങളും അവഗണിക്കണം. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനോ മറ്റോ ആവശ്യപ്പെടുന്നവർക്ക് വിവരങ്ങൾ കൈമാറരുത്. യഥാർഥ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് ഫോൺ നമ്പർ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ബാങ്കിങ് വിശദാംശങ്ങൾ ആരുമായും പങ്കിടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.