തിരുവനന്തപുരം: ബെവ്കോയുടെ വില്പനശാലകളില്നിന്ന് മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ പേമെൻറ് സംവിധാനം ഒരുക്കാൻ നീക്കം. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കും വലിയ ക്യൂവും വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിനുള്ള നീക്കം. ഔട്ട്ലെറ്റുകളിലെ തിരക്ക് കുറക്കാന്‍ ഇതു സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണം വിജയിച്ചാല്‍ ഓണക്കാലത്തുൾപ്പെടെ പുതിയ സംവിധാനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
ബെവ്കോ വെബ്സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേമെൻറ് നടത്തി മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഇൗ സംവിധാനം. വെബ്സൈറ്റിൽ ഓരോ വില്പനശാലയിലെയും ബ്രാൻഡ്, സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിച്ചുണ്ടാകും, വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേെമൻറ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നെറ്റ് ബാങ്കിങ്, പേമെൻറ് ആപുകള്‍, കാര്‍ഡുകള്‍ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടക്കാം. മൊബൈല്‍ ഫോണില്‍ എസ്.എം.എസായി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേമെൻറ് നടത്തിയവര്‍ക്കായി എല്ലാ ബെവ്കോ ഒൗട്ട്ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം. ബെവ്കോയുടെ വെബ്സൈറ്റ് ഇതിനായി പരിഷ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.