തിരുവനന്തപുരം: അർപ്പുതാമ്മാളിന്‍റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് പ്രിയ വർഗീസ്. കണ്ണൂർ സർവകലാശാല അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിനെതിരായ ഹരജിയിൽ ഹൈകോടതി വിധി പുറപ്പെടുവിക്കുന്നതിനിടെയാണ് കോടതിയെ പുകഴ്ത്തി പ്രിയ വർഗീസ് പോസ്റ്റ് ഇട്ടത്.
''അർപ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂമാധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളിൽ വന്ന വാർത്തയോട്''-എന്നായിരുന്നു പ്രിയയുടെ എഫ്.ബി പോസ്റ്റ്.
ഹരജിയിൽ വാദം കേൾക്കവെ കഴിഞ്ഞ ദിവസം എൻ.എസ്.എസിനു വേണ്ടി കുഴി വെട്ടിയത് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. തുടർന്ന് കോടതിയെ വിമർശിക്കുന്ന തരത്തിൽ പ്രിയ വർഗീസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രം എന്നായിരുന്നു പോസ്റ്റ്.
എന്നാൽ, പിന്നീട് ഈ പോസ്റ്റ് ഒഴിവാക്കുകയുണ്ടായി. ഇന്ന് വിധി പുറപ്പെടുവിക്കുന്നതിനിടെ കുഴി വെട്ടിയതിനെ കുറിച്ച് പരാമർശിച്ചതായി ഓർമയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ വീണ്ടും വിശദീകരണവുമായി പ്രിയ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.