ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം; എല്ലാ ആരാധനാലയത്തിലും 50 പേർ പാടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗങ്ങളാണെങ്കിൽ മാത്രമേ രണ്ടുപേർ യാത്ര ചെയ്യാവൂ എന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ. കോ​വി​ഡ് വ​ല്ലാ​തെ വ​ർ​ധി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ആ​ലോ​ചി​ക്കേ​ണ്ടി​വ​രും. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളിൽ മാത്രമേ 50 പേർക്കു പ്രാർഥന നടത്താൻ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.

നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ക​​ഴി​​വ​​തും വീ​​ട്ടി​​ൽ​​ത​​ന്നെ ക​​ഴി​​ച്ചു​​കൂ​​ട്ട​​ണ​​മെ​​ന്നാ​​ണ്​ നി​​ർ​​ദേ​​ശം. അ​​വ​​ശ്യ സ​​ർ​​വി​​സു​​ക​​ൾ മാ​​ത്ര​​മേ പ്ര​​വ​​ർ​​ത്തി​​ക്കൂ. പൊ​​തു​​ഗ​​താ​​ഗ​​ത​​ത്തി​​നും ച​​ര​​ക്ക്​ ഗ​​താ​​ഗ​​ത​​ത്തി​​നും ത​​ട​​സ്സ​​മി​​ല്ലെ​​ങ്കി​​ലും കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വി​​സു​​ക​​ൾ കു​​റ​​ച്ചു. ഹോ​​ട്ട​​ലു​​ക​​ൾ, റ​​സ്​​​റ്റാ​​റ​​ൻ​​റു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലൂ​​ടെ പാ​​ർ​​സ​​ൽ, ഹോം ​​ഡെ​​ലി​​വ​​റി​​ക​​ൾ മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ. മ​​റ്റ്​​ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം അ​​ട​​ച്ചി​​ട​​ണം. അ​​നാ​​വ​​ശ്യ യാ​​ത്ര ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന്​ പൊ​​ലീ​​സ്​ മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കി. ചൊ​​വ്വ​​മു​​ത​​ൽ ഞാ​​യ​​ർ വ​​രെ​​യും ലോക്​ഡൗണിന്​ സമാനമായ നിലയിലായിരിക്കും കാര്യങ്ങൾ. 

സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ത​ല​ത്തി​ലും ഇ​ട​പെ​ട​ൽ ശ​ക്തി​പ്പെ​ടു​ത്തും. സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​ശ്യ സ​ർ​വി​സി​ന്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പ്രധാന നി​ർ​ദേ​ശ​ങ്ങ​ൾ

ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന ശ​നി​യും ഞാ​യ​റും ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ക്ക് ഡോ​ക്ട​റോ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ ന​ല്‍കു​ന്ന ക​ത്തോ സ്വ​യം പ്ര​സ്താ​വ​ന​യോ കൈ​യി​ൽ ക​രു​തി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക് യാ​ത്ര​ചെ​യ്യാം.

മാ​ര്‍ക്ക​റ്റി​ലെ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും നി​ശ്ചി​ത​സ​മ​യ​ത്ത് തു​റ​ക്കു​ക​യും അ​ട​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് മാ​ര്‍ക്ക​റ്റ് ക​മ്മി​റ്റി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം സ​ഞ്ച​രി​ക്ക​ണം. കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ങ്കി​ല്‍ ര​ണ്ടു​പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാം. എ​ന്നാ​ല്‍ ര​ണ്ടു​പേ​രും ഡ​ബി​ൾ മാ​സ്ക്ക്​ ധ​രി​ക്ക​ണം. ഒ​രു​മി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ്വ​യം ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​രു​ത്. നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ല. 

Tags:    
News Summary - Only single person allowed on two-wheelers -cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.