അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടിയും ചെന്നിത്തലയും, രാഹുൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടുനിന്നു

കണ്ണൂർ: ഡി.സി.സി അധ്യക്ഷ പട്ടികയെ തുടർന്നുണ്ടായ പ്രതികരണങ്ങളിൽ തങ്ങൾക്കുള്ള അതൃപ്തി മറച്ചുവെക്കാൻ തയാറാകാതെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഇരുവരും വിട്ടുനിന്നു. കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനചടങ്ങിലാണ് ഇരുവരും പങ്കെടുക്കാതിരുന്നത്.

ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് രണ്ടുപേരും അറിയിച്ചതെങ്കിലും ഇരുവരും എത്തിയില്ല. ഇന്നു രാവിലെയാണ് കണ്ണൂര്‍ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റഅ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ വ്യക്തമാക്കി. കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.

പരസ്യമായി അഭിപ്രായം പറയുന്നവര്‍ സ്വയം നിയന്ത്രിക്കണമെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവണമെന്നും ഭിന്നതകള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. 

Tags:    
News Summary - Oommen Chandy and Chennithala stayed away from the event attended by Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.