കോട്ടയം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

നെഹ്‌റു ആധുനിക ഇന്ത്യയുടെ ശിൽപി -ഉമ്മൻ ചാണ്ടി

കോട്ടയം: രാജ്യത്തെ ആധുനീക യുഗത്തിന്‍റെ കാഴ്ച്ചപ്പാടിലേക്ക് മാറ്റിയത് ജവഹർലാൽ നെഹ്‌റുവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മവാർഷിക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനീക രാഷ്ട്രത്തെ രാഷ്ട്രപുരോഗതിക്ക് ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്‍റെ ദീർഘവിഷണമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ടോമി കല്ലാനി, ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, യൂജിൻ തോമസ്സ്, എം.പി സന്തോഷ്‌ കുമാർ, ബാബു കെ കോര, ബോബി ഏലിയാസ്, എം ജി ശശിധരൻ, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എൻ. എസ് ഹരിച്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - oommen chandy at kottayam dcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.