കോട്ടയം: കെ.എം. മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ് െക. മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനാണോ പിന്നിൽനിന്ന് കുത്തി എന്ന് ജോസ് ആരോപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കെ.എം. മാണിയെ കേരളം സ്നേഹിച്ചിരുന്നു. ജോസ് ഉള്ളതുകൊണ്ട് ഇടതുമുന്നണിക്ക് ഗുണമൊന്നും കിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്തടക്കം അതുകണ്ടതാണ്. രാഹുൽ ഗാന്ധിയുടെ വരവ് യു.ഡി.എഫിന് ഗുണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും. തെരഞ്ഞെടുപ്പ് സര്‍വേ ഗുണം ചെയ്തെന്നും ഇതോടെ യു.ഡി.എഫ് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫിെൻറ ക്യാപ്റ്റനാണോയെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. ക്യാപ്റ്റനെ ജനങ്ങൾ തീരുമാനിക്കും. മുന്നണിയിൽ പ്രശ്നങ്ങളൊന്നുമില്ല. പുതുപ്പള്ളി എപ്പോഴും തന്നോടൊപ്പമാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനേക്കാൾ പത്തിരട്ടി സ്നേഹം അവര്‍ തനിക്ക് നല്‍കുന്നുണ്ട്. ശബരിമല വിഷയം വിവാദമാക്കാൻ യു.ഡി.എഫ് ശ്രമിച്ചിട്ടില്ല. ഭക്തരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. ശബരിമല വിഷയം ഉന്നയിക്കാൻ ബി.ജെ.പിക്ക് അവകാശമില്ല. സുപ്രീംകോടതി വിധി വന്നപ്പോൾ അവർ കാഴ്ചക്കാരായി നിന്നു. സംസ്ഥാന സർക്കാറും അതുതന്നെ ചെയ്തു. ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും നിലപാട് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.