ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവാകണമെന്നായിരുന്നു ആഗ്രഹം -ആർ.എസ്​.പി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവായി വരണമെന്നാണ്​ ആർ.എസ്​.പിയും ആഗ്രഹിച്ചിരുന്നതെന്ന്​ സംസ്​ഥാന സെക്രട്ടറി എ.എ. അസീസ്​. കോൺഗ്രസിനകത്തും ഭൂരിപക്ഷത്തിനും താൽപര്യം ഇതുതന്നെയായിരുന്നു. എന്നാൽ, സ്​ഥാനമാനങ്ങൾ ഏറ്റെടുക്കാൻ താനില്ലെന്ന നിലപാട്​ അദ്ദേഹം സ്വീകരിച്ചതിനാലാണ്​ രമേശ്​ ചെന്നിത്തല പ്രതിപക്ഷനേതാവായത്​. അദ്ദേഹവും തന്നെക്കൊണ്ടാകുന്ന നിലക്ക്​ എല്ലാ വിഷയത്തിലും ഇടപെടുകയും പരിപാടികളിൽ പ​െങ്കടുക്കുകയും ചെയ്യുന്നുണ്ട്​. എന്നാൽ, ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ കുറച്ചുകൂടി ശോഭിച്ചേനെ. ഉമ്മൻ ചാണ്ടിയെപ്പോലെ രാപകലില്ലാതെ ഒാടി നടക്കാൻ ചെന്നിത്തലക്ക്​ കഴിയില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

പ്രതിപക്ഷം എന്ന നിലയിൽ യു.ഡി.എഫ്​ ഒറ്റക്കെട്ടായിതന്നെ വിഷയങ്ങളിൽ നിലകൊള്ളുന്നുണ്ട്​. മുന്നണിക്ക്​ രൂപം നൽകുന്ന കോൺഗ്രസ്​ നേതൃത്വം കുറച്ചു​കൂടി ശക്​തമാകണമെന്ന നിലപാടാണുള്ളത്​. ഉടൻതന്നെ കെ.പി.സി.സിയുടെ പുതിയ പ്രസിഡൻറ്​ വരുമല്ലോ. ആ സ്​ഥാനത്തേക്കും താനില്ലെന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞതായാണ്​ അറിയുന്നത്​. കോൺഗ്രസിൽ എന്നും ഗ്രൂപ്പുകൾ ശക്​തമാണ്​. ഗ്രൂപ്പുകൾ ശക്​തമായിട്ടും വൻവിജയം നേടിയ ചരിത്രവും കോൺഗ്രസിനുണ്ടെന്നും അസീസ്​ പറഞ്ഞു. യു.ഡി.എഫിൽ തങ്ങൾ ഇപ്പോൾ സംതൃപ്​തരാണ്​. ബുദ്ധിമുട്ടുണ്ടായപ്പോഴെല്ലാം അത്​ തുറന്നുപറഞ്ഞിട്ടുമുണ്ട്​. അടുത്തവർഷം നവംബറിൽ ആർ.എസ്​.പിയുടെ ദേശീയസമ്മേളനം ചേരും.

ബി.ജെ.പിക്കെതിരായി രാജ്യത്ത്​ ജനാധിപത്യ മതേതരശക്​തികളുടെ കൂട്ടായ്​മ ഉയർന്നുവരണമെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കോൺഗ്രസുമായുള്ള സമീപനത്തിൽ മാറ്റം വരുത്താനുള്ള സി.പി.എം നിലപാട്​ സ്വാഗതാർഹമാണ്​. ബി.ജെ.പിക്കെതിരായ ബദലിന്​ നേതൃത്വം നൽകാൻ കോൺഗ്രസിനേ സാധിക്കുകയുള്ളൂ. ബി.ജെ.പി സർക്കാർ സമസ്​തമേഖലയിലും പരാജയമാണ്​. സി.പി.എമ്മി​​​െൻറ അടവുനയം ദോഷം ചെയ്യുന്നതാണ്​. സി.പി.എം പലപ്പോഴും വോട്ടുബാങ്ക്​ രാഷ്​ട്രീയത്തിലേക്ക്​ ചുരുങ്ങുകയാണ്​. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒരു​പോലെ ചെറുക്കാൻ സി.പി.എമ്മിന്​ കഴിയുന്നില്ല. അത്​ തീക്കൊള്ളി കൊണ്ട്​ തല ചൊറിയുന്നതുപോലെയാണ്​. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അൽഫോൺസ്​ കണ്ണന്താനത്തിന്​ സ്വീകരണവും കലവറയില്ലാത്ത പിന്തുണയും പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയ​​േൻറതുൾപ്പെടെ സംസ്​ഥാന സർക്കാറി​​​െൻറ നടപടിയിൽ ദുരൂഹതയുണ്ട്​. ബി.ജെ.പിയുടെ രാഷ്​ട്രീയത്തിൽനിന്ന്​ മാറിനിൽക്കാൻ കണ്ണന്താനത്തിന്​ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Tags:    
News Summary - oommen chandy better than chennithala as opposition leader- RSP- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.