തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് അര്‍ഹനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാര്‍ രവി. കെ.എസ്.യു രൂപീകരണ സമയത്ത് തന്നോടൊപ്പം ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി പാർട്ടിയിലെ മുതിർന്ന നേതാവാണെന്നും വയലാർ രവി പറഞ്ഞു.
പുതിയ കെ.പി.സി.സി അധ്യക്ഷന്‍റെ കാര്യത്തില്‍ താന്‍ ആരുടെയും പേര് നിര്‍ദേശിക്കില്ല. പേരുകള്‍ പരസ്യമായി പറയാനാവില്ല. അക്കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം തീരുമാനിക്കും. അധ്യക്ഷനെ നിയമിക്കുന്നതില്‍ ജാതി, മത പരിഗണനകള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും വയലാർ രവി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.