പടയൊരുക്കം സമരജാഥ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് താക്കീതാകും -ഉമ്മന്‍ ചാണ്ടി

കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള​ുടെ ഭരണപരാജയം നാടിനെ കാല്‍നൂറ്റാണ്ട് പിന്നോട്ടടിച്ചെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നവംബര്‍ ഒന്നിന് കാസര്‍കോട്ടു നിന്നാരംഭിക്കുന്ന പടയൊരുക്കം സമരജാഥയോടനുബന്ധിച്ച്​ സിഗ്‌നേച്ചര്‍ കാമ്പയി​​െൻറ ജില്ലതല ഉദ്​ഘാടനം പുതുപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
രാജ്യത്തെ കാര്‍ഷിക, വ്യവസായ, തൊഴില്‍ മേഖലകളുള്‍പ്പെടെ മുഴുവൻ രംഗത്തും കേ​​ന്ദ്രസർക്കാർ പരാജയപ്പെട്ടു. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ നോട്ട്​ നിരോധനവും ജി.എസ്​.ടിയും സാമ്പത്തികരംഗം തകർത്തു. ഒന്നരവര്‍ഷമായി പുതിയ പദ്ധതി പ്രഖ്യാപിക്കാത്ത സംസ്ഥാന സർക്കാർ കേരളത്തി​​െൻറ വികസന കുതിപ്പിനെ ബഹുദൂരം പിന്നോട്ടടിച്ചു. പടയൊരുക്കം സമരജാഥ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ താക്കീതാകു​മെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - oommen chandy react Chennithala Pada Orukkam Yatra -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.