ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായി - രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് പൂഴ്ത്തി വച്ചത് മുതൽ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രശ്നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവൺമെന്റാണ്. ഗവൺമെന്റ് ഇക്കാര്യത്തിലിടപ്പെടാതെ ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി റിപ്പോർട്ട് പൂഴ്ത്തിവച്ചു.

റിപ്പോർട്ടിന്റെ മുഴുവൻ ഭാഗങ്ങളും പുറഞ്ഞുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങൾ പൂഴ്ത്തിവച്ചു. ഈ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി സ്വീകരിക്കണമായിരുന്നു. ഇവിടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്താണ് ? എല്ലാവരും സംശയത്തിന്റെ നിഴലിലായിരിക്കുന്നു. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളും തെറ്റ് കാരാണെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ചിലയാളുകൾ കണ്ടേക്കാം. പക്ഷെ പൊതുവായി നോക്കുമ്പോൾ ഇന്ന് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളും സംശയത്തിന്റെ നിഴലിൽ വന്നിരിക്കുന്ന അവസ്ഥ കേരളത്തിനു ഗുണകരമല്ല.

സിനിമാ മേഖലക്ക് ഗുണകരമല്ല. ദേശീയ തലത്തിൽ റിക്കാർഡുകൾ സ്ഥാപിച്ച മലയാള സിനിമക്ക് അപമാനമാണ് ഇപ്പോഴത്തെ അവസ്ഥ. കേരളീയർക്കു തന്നെ അപമാനമാണ്. ഇനിയെങ്കിലും സർക്കാർ അടിയന്തിരമായി ഇടപെടണം, കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സർക്കാർ ഇനിയെങ്കിലം ശക്തമായ നടപടികളിലുടെ സിനിമാ രംഗത്തിന്റെ അന്തസും പരിശുദ്ധിയും നിലനിർത്തണം. ഈ സംഭവ വികാസങ്ങളിൽ നമ്മുടെ സാംസ്കാരിക മന്ത്രിക്ക് യാതെരു നിയന്ത്രണവുമില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

അദ്ദേഹം രാവിലെ ഒന്ന് പറയുന്നു ഉച്ചക്ക് മറ്റൊന്ന് പറയുന്നു വൈകീട്ട് എല്ലാം മാറ്റി പറയുന്നു. മന്ത്രിമാർ തമ്മിൽ പരസ്പര വിരുദ്ധമായി പറയുന്നു. ഇതൊന്നും കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് . ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ചയുണ്ടായി ഇനിയെങ്കിലും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Government has seriously failed in handling Hema Committee report - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.