കുറ്റാരോപിതരെ മാറ്റി നിർത്തേണ്ട ആവശ്യമില്ല; ധാർമികത നോക്കിയല്ല എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് -രഞ്ജി പണിക്കർ

ലൈംഗികാരോപണമുയർന്നവരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു നിയമ സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും സംവിധായകനും നടനുമായ രഞ്ജി പണിക്കർ. നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനും എതിരായ ആരോപണങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കർ.

കുറ്റാരോപിതർക്കെതിരെ നിയമനടപടി സ്വീകരിക്കു​​േമാ എന്ന് ഉത്തരം പറയേണ്ടത് സർക്കാരും അതിന്റെ സംവിധാനങ്ങളുമാണ്. കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നിരോധനം ഏർ​െപടുത്താൻ പറ്റില്ല. കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതരാണ് അവരെല്ലാം. അവർക്കും ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമുണ്ട്. ആരോപണങ്ങൾ ​അന്വേഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് സർക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എടുത്തു ചാടിയുള്ള നടപടിയല്ല സർക്കാർ ചെയ്യേണ്ടത്. എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. നീതി ഉറപ്പാക്കരുത് എന്ന് ആരും നിലപാട് എടുക്കില്ല. ജനാധിപത്യ സമൂഹത്തിൽ ആർക്കും അങ്ങനെയൊരു നിലപാട് എടുക്കാനാകില്ല. ഇതൊക്കെ ഓരോ സാഹചര്യങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലുകളാണെന്നും രഞ്ജി പണിക്കർ പറഞ്ഞു. 

Tags:    
News Summary - Renji Panicker reacts to hema committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.