ടി.കെ. ഹാരിസ് അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മുതിർന്ന പ്രവാസി സാംസ്കാരിക പ്രവർത്തകൻ ടി.കെ. ഹാരിസ് നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം.

കുവൈറ്റിൽ പ്രവാസജീവിതം നയിച്ചിരുന്ന കാലത്ത് കലാ കുവൈത്ത് എന്ന പ്രവാസി സാംസ്കാരിക സംഘടനയുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ്. ഫലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 80കളിൽ മലയാള ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. എം.എൻ. വിജയൻ പഠനകേന്ദ്രത്തിന്റെ സ്ഥാപനത്തിൽ പ്രധാന പങ്ക് വഹിച്ചു. നിലവിൽ ജനാധിപത്യവേദി എക്സിക്യൂട്ടിവ് അംഗമാണ്.

ഭാര്യ: കെ. ബീവി. മക്കൾ: ഡോ. ശബാന ഹാരിസ്, സുചിന്ത ഹാരിസ്, ഡോ. സച്ചിൻ ഹാരിസ്. മരുമക്കൾ: ഡോ. ആഷിക്ക് മൊയ്തീൻ, ഹിഷാം മൊയ്തീൻ, സഹ്ന അരീപ്പുറത്ത്. പേരക്കുട്ടികൾ: ദുആ, മെഹ്നാസ്, ദിയാ, സമാറാ. 

Tags:    
News Summary - tk haris passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.