തോമസ് ചാണ്ടിയുടെ കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെ -ഉമ്മൻചാണ്ടി

തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോടതി പരാമർശം വന്നപ്പോൾ യു.ഡി.എഫ് മന്ത്രിമാർ മാറിനിന്നെന്നും ഉമ്മൻചാണ്ടി ഒാർമിപ്പിച്ചു. 

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സർക്കാർ ഭൂമി കൈേറിയ തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ഭൂമി കൈയേറ്റ വിഷയത്തിൽ ഹൈകോടതി പരാമർശം ഏറ്റുവാങ്ങിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ആവശ്യപ്പെട്ടു. 


 

Tags:    
News Summary - Oommen Chandy React Thomas Chandy Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.