തലശ്ശേരി: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ കേസിൽ പ്രതിയായ സി.പി.എം മുന്‍ തലേശ്ശരി ലോക്കല്‍ കമ്മിറ്റി അംഗം സി.ഒ.ടി. നസീര്‍ ഉമ്മൻ ചാണ്ടിയെ കണ്ട് ഖേദം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി തലശ്ശേരി െറസ്റ്റ് ഹൗസിലെത്തിയാണ് ഡി.വൈ.എഫ്.െഎ നേതാവും മുൻ തലശ്ശേരി നഗരസഭാംഗവുമായിരുന്ന നസീർ സംഭവത്തില്‍ പശ്ചാത്താപമറിയിച്ചത്.
2013 ഒക്േടാബർ 27ന് കണ്ണൂര്‍ പൊലീസ് ക്ലബിെൻറ വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്യാന്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിയാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയാണ് സി.ഒ.ടി. നസീർ. തുടര്‍ന്ന് കേസ് കോടതിയിലെത്തിയപ്പോള്‍ നസീറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പശ്ചാത്തപിക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻ ചാണ്ടി നസീറിനോട് പറഞ്ഞു.
ഏറെക്കാലമായി സി.പി.എമ്മുമായി അകന്നു കഴിയുകയാണ് നസീർ. കേസുള്ളതിനാൽ നസീറിെൻറ പാസ്പോര്‍ട്ട് അപേക്ഷ എൻക്വയറിക്കെത്തിയപ്പോൾ പൊലീസ് തടഞ്ഞുവെച്ചിരുന്നു. സി.പി.എം നേതൃത്വം ഇടെപട്ടാണ് പാസ്പോർട്ട് അനുവദിക്കുന്നത് മുടക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. പാസ്േപാർട്ട് ലഭിക്കാത്തതിനാൽ നസീർ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.