സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹരജി ഇന്ന് പരിഗണിക്കും

ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. കേസില്‍ തന്‍െറ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് അഡ്വ. എ. സന്തോഷ് വഴി നല്‍കിയ ഹരജിയില്‍ പറയുന്നു. ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിളയുടെ ഹരജിയില്‍ ഒക്ടോബര്‍ 24നാണ് കോടതി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന് 1,60,85,700 രൂപ നല്‍കാനായിരുന്നു ഉത്തരവ്.

Tags:    
News Summary - oommenchandy plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.